ad
Deshabhimani

എം കെ മോഹനനെ അനുസ്മരിച്ചു

Remembrance

എം കെ മോഹനന്റെ അഞ്ചാമത് അനുസ്‌മരണ ദിനത്തോടനുബന്ധിച്ച് അങ്കമാലി എ പി കുര്യൻ സ്മാരക മന്ദിരത്തിൽ കെഎസ് കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ അനുസ്‌മരണ പ്രഭാഷണം നടത്തുന്നു

വെബ് ഡെസ്ക്

Published on May 20, 2026, 12:52 AM | 1 min read

അങ്കമാലി

​കേരള സ്റ്റേറ്റ് കർഷകതൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗം, പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എം കെ മോഹനന്റെ അഞ്ചാം ദിനാചരണത്തോടനുബന്ധിച്ച് അങ്കമാലിയിൽ അനുസ്മരണം നടത്തി. കെഎസ്കെടിയു ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ എ പി കുര്യൻ സ്മാരക മന്ദിരത്തിൽ ചേർന്ന സമ്മേളനത്തിൽ യൂണിയൻ സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ അനുസ്‌മരണ പ്രഭാഷണം നടത്തി.


ജില്ലാ പ്രസിഡന്റ് എൻ സി ഉഷാകുമാരി അധ്യക്ഷനായി. കെ കെ ഷിബു, കെ പി അശോകൻ, കെ പി റെജീഷ്, ഇ എം സലിം, ജിഷ ശ്യാം, എം വി പ്രദീപ്, പി യു ജോമോൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home