ad
Deshabhimani

വായനക്കുറിപ്പ് പ്രകാശിപ്പിക്കലും പുസ്‌തകപ്പൂക്കളവും

Reading Week

കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ വായനക്കുറിപ്പുകളുടെ പ്രകാശിപ്പിക്കൽ ഡി ശുഭലൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 20, 2026, 01:13 AM | 1 min read

കൂത്താട്ടുകുളം


സ്കൂൾ തുറന്നപ്പോൾമുതൽ കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ആയിരത്തോളം വായനക്കുറിപ്പ് പ്രകാശിപ്പിച്ച് കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ വായനവർഷാരംഭം. വായനവർഷം പരിപാടിയിൽ ഏറ്റവുമധികം പുസ്തകം വായിക്കുന്നവർക്ക് എല്ലാമാസവും പുരസ്കാരം നൽകും. ഒരുവർഷംകൊണ്ട് നൂറിലധികം പുസ്തകം വായിക്കുന്നവർക്ക് സൗജന്യ പഠനയാത്രയും ബന്പർ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. പത്രവായന കൂടുതൽ ആകർഷകമാക്കാൻ എല്ലാ ദിവസവും ക്വിസ് പരിപാടികളുണ്ട്. സാഹിത്യകാരനും മുൻ അധ്യാപകനുമായ ഡി ശുഭലൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ മനോജ് കരുണാകരൻ അധ്യക്ഷനായി.


ആമ്പല്ലൂർ ഗ്രാമീണ വായനശാലയിൽ വായനപക്ഷാചരണം വായനശാല നേതൃസമിതി കൺവീനർ എം കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ ജീവൽശ്രീ പി പിള്ള അധ്യക്ഷനായി. തിരുമാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളും അധ്യാപകരും ചേർന്ന് പുസ്തകപ്പൂക്കളം തയ്യാറാക്കി. പ്രധാനാധ്യാപകൻ സി കെ ഷക്കീർ ഉദ്‌ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ നൈജ നായർ സമ്മാനവിതരണം നടത്തി.


രാമമംഗലം ഹൈസ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ജെസി രാജു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ എൽ അജിത് അധ്യക്ഷനായി. കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് സ്കൂൾ വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കൂത്താട്ടുകുളം ഗവ. ആശുപത്രിയിലേക്ക് ഓപ്പൺ ലൈബ്രറിക്കായി പുസ്തകങ്ങളും അനുബന്ധ സൗകര്യങ്ങളും നൽകി. ചെയർപേഴ്സൺ റെജി ജോൺ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റവ. സിസ്റ്റർ അനിറ്റ സൗരിയാംകുഴിയിൽ അധ്യക്ഷയായി. എടയ്ക്കാട്ടുവയൽ യുപി സ്കൂളിൽ എടയ്ക്കാട്ടുവയൽ വായനശാല സെക്രട്ടറി ജോഷി വർഗീസ് അക്ഷരദീപം തെളിച്ചു. പ്രധാനാധ്യാപിക സബിത മാത്യു അധ്യക്ഷയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home