ad
Deshabhimani

വായനപക്ഷാചരണം തുടങ്ങി; ഇനി അറിവൊഴുകും നാളുകള്‍

reading day

വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Jun 20, 2026, 02:53 AM | 12 min read

കൊച്ചി


ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നേതാവായ പി എൻ പണിക്കരുടെ ഓർമദിനത്തില്‍ ജില്ലയിലെമ്പാടും വായനപക്ഷാചരണം തുടങ്ങി. വായനപക്ഷാചരണത്തിന്റെ ജില്ലാ ഉദ്ഘാടനം തൃക്കാക്കര കാർഡിനൽ ഹയർ സെക്കന്‍ഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ നിര്‍വഹിച്ചു. ജില്ലാ ഭരണനേതൃത്വം, ജില്ലാ ലൈബ്രറി കൗൺസിൽ, പി എൻ പണിക്കർ ഫൗണ്ടേഷൻ, പൊതുവിദ്യാഭ്യാസവകുപ്പ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവചേര്‍ന്നാണ് പക്ഷാചരണം സംഘടിപ്പിക്കുന്നത്. കലക്ടര്‍ ജി പ്രിയങ്ക അധ്യക്ഷയായി. വിനോദ് പൂവലക്കോടിന്റെ "കാട്ടുപൂവ്' കവിത ആറാംക്ലാസ് വിദ്യാർഥിനി പി എസ് ശ്രേയ ആലപിച്ചു. കൈരളി വായനശാല സംഘടിപ്പിച്ച പുസ്തകപ്രദർശനവും കുട്ടികൾ കൊണ്ടുവന്ന പുസ്തകങ്ങളുടെ പ്രദർശനവും നടന്നു. തൃക്കാക്കര മുനിസിപ്പൽ കൗൺസിലർ പി എ റമീസ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി കെ വേലായുധൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി പ്രണത, പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ കോ–ഓര്‍ഡിനേറ്റർ അനുപമ ഉണ്ണിക്കൃഷ്ണൻ, കാർഡിനൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ. തോമസ് നങ്ങേലിമാലിൽ എന്നിവര്‍ സംസാരിച്ചു.


കവളങ്ങാട്


കക്കാട്ടൂർ പബ്ലിക് ലൈബ്രറിയിൽ വായനദിനവും പി എൻ പണിക്കർ അനുസ്മരണവും താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം സുരേഷ് എം കുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ യു സൈമൺ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മനോജ് നാരായണൻ പി എൻ പണിക്കർ അനുസ്മരണം നടത്തി.


പരീക്കണ്ണി വിക്ടറി ലൈബ്രറിയും പൈമറ്റം ഗവ.യുപി സ്കൂളുംചേർന്ന് നടത്തിയ വായനപക്ഷാചരണം പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ മൊയ്തു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എൻ എ അനിൽകുമാർ അധ്യക്ഷനായി.


മൂവാറ്റുപുഴ


മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലും കീഴിലുള്ള ലൈബ്രറികളിലും വായന പക്ഷാചരണം തുടങ്ങി.  ജൂലൈ ഏഴുവരെ പരിപാടികൾ സംഘടിപ്പിക്കും. താലൂക്ക്തല ഉദ്ഘാടനം മേക്കടമ്പ് പബ്ലിക് ലൈബ്രറിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ജി സജീവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജയകുമാർ ചെങ്ങമനാട് അധ്യക്ഷനായി. താലൂക്ക് കൗൺസിലും മൂവാറ്റുപുഴ ടെക്നിക്കൽ സ്കൂളും ചേർന്ന് മൂവാറ്റുപുഴ ടാഗോർ ലൈബ്രറിയിൽ നടത്തിയ വായനദിന പരിപാടി നഗരസഭ വൈസ് ചെയർമാൻ പി എ അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. കൗൺസിലർ ദീപ്തി വിപിൻ അധ്യക്ഷയായി.


പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയിൽ പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് അസീസ് ഉദ്‌ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം അധ്യക്ഷനായി. മൂവാറ്റുപുഴ സെൻട്രൽ പബ്ലിക് ലൈബ്രറിയിലെ പരിപാടിയിൽ ‘ജനാധിപത്യത്തിലെ പൊലീസ്‌ ' എന്ന പുസ്തകമെഴുതിയ വിൽസൻ ഐസക്കിനെ അനുമോദിച്ചു. മുളവൂർ എംഎസ്എം സ്കൂൾ വിദ്യാർഥികൾ മുളവൂർ വിജ്ഞാനപോഷിണി വായനശാല സന്ദർശിച്ചു. ട്രസ്റ്റ് ചെയർമാൻ എം എം സീതി ഉദ്ഘാടനം ചെയ്തു. കടാതി ഗവ.യുപി സ്കൂളിൽ എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പ്രിയ ജോസഫ് അധ്യക്ഷയായി. കല്ലൂർക്കാട് വെള്ളാരംകല്ല് ഹോളി ഫാമിലി പബ്ലിക് സ്കൂളിൽ കല്ലൂര്‍ക്കാട് പഞ്ചായത്ത് അംഗം പ്രൊഫ. ജോസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി അധ്യക്ഷയായി. മൂവാറ്റുപുഴ ഇലാഹിയ പബ്ലിക് സ്കൂളിൽ  കവി ജയകുമാർ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു.  പ്രിൻസിപ്പൽ സുനിൽ കൈമൾ അധ്യക്ഷനായി. 


കൂത്താട്ടുകുളം


കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലയുടെ പി എൻ പണിക്കർ അനുസ്മരണവും വായന പക്ഷാചരണവും റിട്ട. അധ്യാപകൻ സി പി രാജശേഖരൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സി എൻ പ്രഭകുമാർ അധ്യക്ഷനായി.


പിറവം


പാമ്പാക്കുട പബ്ലിക് ലെെബ്രറിയിൽ പഞ്ചായത്തംഗം അൻസു പൗലോസ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തകൻ ടി എസ് സോമൻ അനുസ്മരണ പ്രഭാഷണം നടത്തി. ലെെബ്രറി പ്രസിഡന്റ് ടി ഉലഹന്നാൻ അധ്യക്ഷനായി. കിഴകൊമ്പ് ശ്രീധരീയം നഗർ പബ്ലിക് ലൈബ്രറിയും ഹൈസ്കൂൾ കൂത്താട്ടുകുളവും ചേർന്ന്‌ വായനദിനാചരണം നടത്തി. ശ്രീധരീയം ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ ജയശ്രീ പി നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കെ എം സുജാത പി എൻ പണിക്കർ അനുസ്മരണം ഉദ്ഘാടനംചെയ്‌തു. കെ ചന്ദ്രശേഖരൻ അധ്യക്ഷനായി.


വടവുകോട്


പുത്തൻകുരിശ് പഞ്ചായത്ത് ലൈബ്രറിയിൽ വായനവാരാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി കഥപറയല്‍ മത്സരം നടത്തി. പ്രസിഡന്റ്‌ റെജി തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ദീപ ബിജു അധ്യക്ഷയായി. മത്സരത്തിൽ വടവുകോട് ഗവ. യുപിഎസ് വിദ്യാർഥികൾ വിജയികളായി. പട്ടിമറ്റം കോലാംകുടി നവധാര വായനശാലയിൽ സാഹിത്യകാരൻ എ കെ ഹരിദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ വി എം ഷിഹാബ് അധ്യക്ഷനായി.


പുസ്തകത്താലപ്പൊലി


കോലഞ്ചേരി


പൂതൃക്ക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വായനദിനം പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ്‌ കെ എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എ എൽ അനീഷ് അധ്യക്ഷനായി.


പുസ്തകത്താലപ്പൊലി സംഘടിപ്പിച്ചു. ഊരക്കാട് ഗവ. യുപി സ്‌കൂളിൽ മഹാരാജാസ് കോളേജ് റിട്ട. പ്രൊഫസർ എൻ കെ വിജയൻ ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബുകൾ വാർഡ് മെമ്പർ മെയ്മോൾ മത്തായിയും ഡിജിറ്റൈസ് ചെയ്ത ലൈബ്രറിയിൽനിന്നുള്ള പുസ്തകവിതരണം പിടിഎ പ്രസിഡന്റ്‌ പി കെ ജിനീഷും ഉദ്ഘാടനം ചെയ്തു.


തിരുവാണിയൂർ


ചെമ്മനാട് ബോധി ഗ്രാമീണവായനശാലയിൽ വായനദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് റെജി വർഗീസ് ഉദ്‌ഘാടനം ചെയ്‌തു. ഡോ. കെ ആർ പ്രഭാകരൻ അധ്യക്ഷനായി. മോറക്കാല കെ എ ജോർജ് സ്മാരക വായനശാലയിൽ സെന്റ്‌ മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് വായനദിനാചരണം നടത്തി. പ്രധാനാധ്യാപകൻ റെജി വർഗീസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ എം കെ വർഗീസ് അധ്യക്ഷനായി. കാർട്ടൂണിസ്റ്റ് ജോഷി ജോർജ് വായനയിലൂടെ വളരാം എന്ന വിഷയത്തിൽ ക്ലാസെടുത്തു.

കോലഞ്ചേരി നേതാജി വായനശാലയിൽ വായനപക്ഷാചരണം ഗ്രന്ഥശാലാ സംഘം താലൂക്ക് എക്സിക്യൂട്ടീവ് അംഗം എം എസ് ഉവൈസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ എം ടി സുനിൽ അധ്യക്ഷനായി. മികച്ച ലൈബ്രേറിയൻ അവാർഡ് ജേതാവ് ശാരി രാജീവിനെ അനുമോദിച്ചു.


അമ്മമാരെ ആദരിച്ച് മക്കൾ


പെരുമ്പാവൂർ


വായനദിനത്തിന്റെ ഭാഗമായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ‘തന്നോളം വായന’ എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരും വായനക്കാരുമായ അമ്മമാരെ മക്കൾ ആദരിച്ചു. രക്ഷിതാക്കളിലെ എഴുത്തുകാരായ നദിയ മുഹമ്മദ്, സാജിത പരീത്, ആമിന ജുനൈദ് എന്നിവരെ അവരുടെ മക്കളായ നഫീസത്ത് മിസ്രിയ, സുഹറ, ആദില എന്നിവരാണ് ആദരിച്ചത്. വാർഡ് കൗൺസിലർ ഹൈറുന്നിസ നസീർ വായനദിനവും വിവിധ ക്ലബ്ബുകൾ എഴുത്തുകാരി ഫൗസിയ കളപ്പാട്ടും ഉദ്ഘാടനം ചെയ്തു. അധ്യാപിക കെ എ തസ്മിൻ അധ്യക്ഷയായി. എഴുത്തുകാരി ദേവി പ്രസാദത്തിന് സ്കൂൾ നാഷണൽ സർവീസ് സ്‌കീമിന്റെ ആദരവ് നൽകി.


നെടുമ്പാശേരി


ചെങ്ങമനാട് കപ്രശേരി ഗവ. യുപി സ്‌കൂളിലെ വായനദിനാചരണവും വിദ്യാരംഗം കലാസാഹിത്യവേദിയും സാഹിത്യകാരൻ വേണു വി ദേശം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ആർ സുനിൽകുമാർ അധ്യക്ഷനായി. പ്രധാനാധ്യാപിക പി എ പ്രീത സന്ദേശം നൽകി. നെടുമ്പാശേരി മാർ അത്തനേഷ്യസ് എച്ച്എസ്എസിൽ വായനവാരാചരണം ജില്ലാ ലൈബ്രറി കൗൺസിൽ കമ്മിറ്റി അംഗം എം ആർ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സി എ ഗീത അധ്യക്ഷയായി. ചെങ്ങമനാട് ഗവ. എൽപി സ്കൂളിൽ വായനദിനാചരണം ചെങ്ങമനാട് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഷിഹാബ് കുന്നത്തും വിദ്യാരംഗം കലാസാഹിത്യവേദി ആൻസൺ കുറുമ്പത്തുരുത്തും ഉദ്ഘാടനം ചെയ്തു. പി എസ് അമ്പാടി അധ്യക്ഷനായി. പ്രധാനാധ്യാപിക ആർ രജനി സന്ദേശം നൽകി. തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറി മികച്ച വായനക്കാരനായ സുഗതൻ ആയില്യത്തെ അനുമോദിച്ചു. ലൈബ്രറി പ്രസിഡന്റ്‌ പി സി സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.

അങ്കമാലി


തുറവൂർ ചരിത്ര ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കിടങ്ങൂർ സെന്റ്‌ ജോസഫ് ഹൈസ്കൂളിൽ വായനപക്ഷാചരണത്തിന്‌ തുടക്കംകുറിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ്‌ സെക്രട്ടറി രഥീഷ് കെ മാണിക്കമംഗലം ഉദ്‌ഘാടനം ചെയ്‌തു. പ്രധാനാധ്യാപിക സിസ്റ്റർ ലളിത ട്രീസ അധ്യക്ഷയായി. 100 വിദ്യാർഥികൾക്ക് ചരിത്ര ലൈബ്രറിയുടെ അംഗത്വം നൽകാനുള്ള അപേക്ഷ ഫോം ലൈബ്രറി പ്രസിഡന്റ്‌ എം വി മോഹനൻ സ്കൂളിന് കൈമാറി.

ആഴകം ഗവ. യുപി സ്‌കൂളിൽ വായനദിനാചരണം മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജയരാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിൻസി തോമസ് അധ്യക്ഷയായി. അങ്കമാലി സെന്റ്‌ ആൻസ് കോളേജിൽ വായനദിനം പ്രിൻസിപ്പൽ പ്രൊഫ. ഷാജി ജോൺ ഉദ്ഘാടനം ചെയ്തു. പി എൻ പണിക്കർ അനുസ്‌മരണം കോളേജ് ചെയർമാൻ ജോർജ് പി കുര്യൻ നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായനദിനാചരണം പ്രസിഡന്റ്‌ കൊച്ചുത്രേസ്യ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. എക്സലൻസ് സെന്റർ കൺവീനർ ടി എം വർഗീസ് അധ്യക്ഷനായി.

ആനപ്പാറ ഫാത്തിമ എൽപി സ്കൂളിൽ ആനപ്പാറ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ വായനദിനം സംഘടിപ്പിച്ചു. മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറി പ്രസിഡന്റ്‌ സജീവ് അരീക്കൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റർ സെൽമ ഫ്രാൻസീസ് അധ്യക്ഷയായി.


വൈപ്പിൻ


ചെറായി പബ്ലിക് ലൈബ്രറിയും ചെറായി സഹോദരൻ അയ്യപ്പൻ മെമ്മോറിയൽ ഹൈസ്കൂളും ചേർന്നുനടത്തിയ വായനദിനം പൂയപ്പിള്ളി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ സൗമ്യ സൂരജ് അധ്യക്ഷയായി. ഞാറക്കൽ പഞ്ചായത്ത്‌ കേന്ദ്ര ഗ്രന്ഥശാലയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആഷ പൗലോസ് ഉദ്ഘാടനം ചെയ്തു. ശാരദ സജികുമാർ അധ്യക്ഷയായി. ഓച്ചന്തുരുത്ത് ആശാൻ മെമ്മോറിയൽ പബ്ലിക് ലൈബ്രറി നടത്തിയ പരിപാടി ഇൻഫന്റ്‌ ജീസസ് യുപി സ്കൂളിൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സെബാസ്റ്റിൻ ഷിബു ഉദ്ഘാടനം ചെയ്‌തു. സിസ്റ്റർ നിരഞ്ജന അധ്യക്ഷയായി. ഞാറക്കൽ പി കെ ബാലകൃഷ്ണൻ മെമ്മോറിയൽ ലൈബ്രറി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ കെ ഇസഹാക്ക് അധ്യക്ഷനായി. പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം കെ എസ് നിബിൻ ഉദ്ഘാടനം ചെയ്‌തു. ഫാ. എബനേസർ ആന്റണി കാട്ടിപ്പറമ്പിൽ അധ്യക്ഷനായി. മുരുക്കുംപാടം സെന്റ്‌ മേരിസ് എൽപി സ്കൂളിലെ കുട്ടികൾ പുതുവൈപ്പ് ഹെൽത്ത് സെന്ററിൽ വരുന്ന രോഗികൾക്ക് നൂറിൽപരം കഥാപുസ്തകങ്ങൾ നൽകി. മാലിപ്പുറം അലിയാർ സ്മാരക വായനശാലയുടെ പരിപാടി ഐഐവി യൂപി സ്കൂളിൽ കെഎസ്‌ടിഎ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ എസ് ഷനോജ്കുമാർ ഉദ്ഘാടനം ചെയ്‌തു. കെ എസ് രാധാകൃഷ്ണൻ അധ്യക്ഷനായി. പള്ളിപുറം കെഎൽസിഎ മഞ്ഞു മാത ബസിലിക്ക യൂണിറ്റിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അലക്സ് താളുപ്പാടത്ത് ഉദ്ഘാടനം ചെയ്തു. ഫ്രാൻസീസ് കളങ്ങര അധ്യക്ഷനായി. എടവനക്കാട് എസ്ഡിപിവൈ പിഎംഎച്ച്എസിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് 'രക്ഷിതാക്കൾക്കൊപ്പം വായന' എന്ന പദ്ധതിക്ക്‌ തുടക്കം കുറിച്ചു. സീനിയർ ഇൻസ്ട്രക്ടർ ഇ എം പുരുഷോത്തമൻ ഉദ്‌ഘാടനം ചെയ്‌തു. ഞാറക്കൽ എം കെ കൃഷ്ണൻ ലൈബ്രറിയും ഗവ. ഫിഷറീസ്‌ യുപി സ്കൂളും ചേർന്നു നടത്തിയ പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആഷ പൗലോസ് ഉദ്‌ഘാടനം ചെയ്‌തു. എം വി ഫിൻസി അധ്യക്ഷയായി.


ആലുവ


ആലുവ യുസി കോളേജിൽ വായനവാരാഘോഷം സാഹിത്യകാരൻ ടി ഡി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ കെ പി ഔസേപ്പ് അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. മിനി ആലീസ് സന്ദേശം നൽകി. കടുങ്ങല്ലൂർ മുപ്പത്തടം ശ്രീമന്‍ നാരായണന്റെ 'എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ' മിഷന്‍ ഹോട്ടല്‍ ദ്വാരകയില്‍ നടത്തിയ വായനദിനം പത്രംവായിക്കും പവിത്രന്‍ ഉദ്ഘാടനം ചെയ്തു. പി എന്‍ പണിക്കരെ ശ്രീമന്‍ നാരായണന്‍ അനുസ്മരിച്ചു. പുസ്തകവിതരണവുമുണ്ടായി. ആലുവ ക്രസന്റ്‌ പബ്ലിക് സ്കൂൾ വായനവാരാചരണം ബാലസാഹിത്യകാരൻ ഉണ്ണി അമ്മയമ്പലം ഉദ്ഘാടനം ചെയ്തു. മാനേജർ പി എസ് അബ്ദുൽനാസർ അധ്യക്ഷനായി. ഏഴാം ക്ലാസ് വിദ്യാർഥിനികളായ സി എ ഹിഷ ധൻവ, ഫാത്തിമ സോയ ഫവാസ് രചിച്ച ഇംഗ്ലീഷ് നോവലിന്റെ കവർ പ്രകാശിപ്പിച്ചു. എടത്തല ശിവഗിരി സചേതന ലൈബ്രറി വായനപക്ഷാചരണവും പി എൻ പണിക്കർ അനുസ്‌മരണവും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ എസ് എ എം കമാലും അയ്യൻകാളി അനുസ്മരണം ടി എ ശശിയും ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ എം എസ് സുരാജ്കുമാർ അധ്യക്ഷനായി. കുഴിവേലിപ്പടി കെഎംഇഎ കോളേജ് ഓഫ് ആർട്ട്‌സ് ആൻഡ്‌ സയൻസ് ലിറ്റററി ക്ലബ്ബിന്റെ വായനദിനാചരണം പ്രിൻസിപ്പൽ ഡോ. കെ എം അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. ടി എം അനിഷ അധ്യക്ഷയായി. യുവസാഹിത്യകാരൻ രഞ്ജിത്ത് മോഹൻ പെരിങ്ങഴ മുഖ്യാതിഥിയായി. ആലുവ വിദ്യാധിരാജ വിദ്യാഭവൻ സ്കൂളിൽ വായനാദിനം ഡോ. വി എസ് മിനി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഷീബ മനോജ്‌ അധ്യക്ഷയായി.


പറവൂർ/ ആലങ്ങാട്


കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻഡ്‌ ലൈബ്രറിയിൽ ജില്ലാ ലൈബ്രറി കൗൺസിലംഗം എം എക്സ് മാത്യൂസ് ഉദ്ഘാടനം ചെയ്തു. വി ജി ജോഷി അധ്യക്ഷനായി. കൂട്ടുകാട് സദ്ഗമയ ഗ്രന്ഥശാലയുടെയും സാന്താക്രൂസ് സ്കൂളിന്റെയും ആഭിമുഖ്യത്തിൽ നടന്ന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ടി വി ഷൈവിൻ ഉദ്ഘാടനം ചെയ്തു. ജോഷി തോമസ് അധ്യക്ഷനായി. കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെയും കെടാമംഗലം ഗവ.എൽപിഎസിന്റെയും ആഭിമുഖ്യത്തിൽ പി എൻ പണിക്കർ അനുസ്മരണവും പുസ്തകപ്രദർശനവും നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവംഗം ടി ആർ വിനോയ്കുമാർ ഉദ്ഘാടനം ചെയ്തു. പി എം ഷൈനി അധ്യക്ഷയായി. ഏഴിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ യുപി ക്ലാസ്‌ വിദ്യാർഥികൾ ദി യങ് മെൻസ് ലൈബ്രറി സന്ദർശിച്ചു. ലൈബ്രറി പ്രസിഡന്റ്‌ എം ബി ചന്ദ്രബോസ് സൗജന്യ അംഗത്വം നൽകി. എം എ രശ്മി അധ്യക്ഷയായി. മൂത്തകുന്നം എസ്എൻഎം ഹയർ സെക്കൻഡറി സ്കൂളിലെ റോവർ റേഞ്ചർ യൂണിറ്റ് സംഘടിപ്പിച്ച വായനദിനാചരണം പ്രിൻസിപ്പൽ രാഖി കെ റഷീദ് ഉദ്ഘാടനം ചെയ്തു. പറവൂർ സെന്റ് അലോഷ്യസ് സ്കൂളിൽ കവിത ഗ്രൂപ്പ് മാനേജിങ്‌ ഡയറക്ടർ കെ ഒ വർഗീസ് ഉദ്ഘാടനം ചെയ്തു. ജിൽപോൾ അധ്യക്ഷയായി.

പറവൂർ നഗരസഭ മുസിരിസ് ലൈബ്രറിയുടെ വായനദിനാചരണം നഗരസഭാ ചെയർപേഴ്‌സൺ രമേഷ് ഡി കുറുപ്പ് ഉദ്ഘാടനം ചെയ്തു. എൻ എം പിയേഴ്സൺ മുഖ്യപ്രഭാഷണം നടത്തി.


കോട്ടപ്പുറം ടി കെ മെമ്മോറിയൽ ലൈബ്രറിയിൽ വായനമത്സരം, പ്രസംഗമത്സരം, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. എം പി സുരേഷ് അധ്യക്ഷനായി. അത്താണി മഹാത്മ റീഡിങ്‌ ക്ലബ്‌ ആൻഡ്‌ ലൈബ്രറിയിൽ നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ് ഉദ്ഘാടനം ചെയ്തു. ടി കെ സജീവൻ അധ്യക്ഷനായി. തോന്ന്യകാവ് ഗവ. ആയുർവേദ ആശുപത്രിയിൽ പുസ്തകക്കൂട്‌ തുടങ്ങി.


നന്ത്യാട്ടുകുന്നം എസ്എൻവി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സിന്റെ നേതൃത്വത്തിൽ പുസ്തകത്തിന്റെ കൂറ്റൻ മാതൃക അനാച്ഛാദനംചെയ്ത് പ്രിൻസിപ്പൽ എം എസ് പ്രീതി ഉദ്ഘാടനം ചെയ്തു. ​


ഇടപ്പള്ളി ടോൾ എ കെ ജി സ്മാരക ഗ്രന്ഥശാലയിൽ വായനദിനം സെക്രട്ടറി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ ബിജു അധ്യക്ഷനായി. ഏലൂർ വടക്കുംഭാഗം യുവജന വായനശാലയിൽ നഗരസഭാധ്യക്ഷ ലൈജി സജീവൻ ഉദ്ഘാടനം ചെയ്തു. കെ എസ് സൈനുദ്ദീൻ അധ്യക്ഷനായി. ഏലൂർ ദേശീയ വായനശാലയിൽ ജി അമൃത രാജ് പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് കെ ആർ കെ പ്രസാദ് അധ്യക്ഷനായി.

കൊച്ചി സർവകലാശാലയിൽ ഒരുമാസം നീണ്ട ‘വായനമഹോത്സവം' വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്‌തു. പുസ്തകോത്സവം രജിസ്ട്രാർ ഡോ. എ യു അരുൺ ഉദ്ഘാടനം ചെയ്തു. പുസ്തകോത്സവം 23ന് സമാപിക്കും.


ചോറ്റാനിക്കര

കണയന്നൂർ ഗ്രാമീണ വായനശാല വായനപക്ഷാചരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. എം ഗോവിന്ദൻ അധ്യക്ഷനായി. ചോറ്റാനിക്കര പബ്ലിക് ലൈബ്രറിയിൽ താലുക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ എ കെ ദാസ് ഉദ്‌ഘാടനം ചെയ്തു. അഡ്വ. പ്രമോദ് ദാസ് ലോഹ്യ അധ്യക്ഷനായി. മുളന്തുരുത്തി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എ കെ ദാസ് ഉദ്ഘാടനം ചെയ്തു. ബിനി ഷാജി അധ്യക്ഷയായി.


തൃപ്പൂണിത്തുറ


വായനശാലകൾ, സ്കൂളുകൾ, സാംസ്കാരിക സംഘടനകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ വായനപക്ഷാചരണത്തിന് തുടക്കമായി. പൂത്തോട്ട കെപിഎംവിഎച്ച്എസ്എസിൽ വായനപക്ഷാചരണം ഗായിക ദീപാ ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു. അനൂപ് സോമരാജ് അധ്യക്ഷനായി. വിദ്യാർഥികൾ അവതരിപ്പിച്ച നാടൻപാട്ട്, വായനക്കുറിപ്പ് അവതരണം, നൃത്താവിഷ്കാരം എന്നിവയ്‌ക്കൊപ്പം നടൻ സലിംകുമാർ സ്‌കൂളിൽ നട്ടുപിടിപ്പിച്ച മാവിൽ കുട്ടികൾ അക്ഷരമരം തീർത്തു. എരൂർ കെഎംയുപി സ്കൂളിൽ എഴുത്തുകാരി തനൂജ ഭട്ടതിരി ഉദ്‌ഘാടനം ചെയ്തു. ഐ കെ രഞ്ജിത് അധ്യക്ഷനായി. തൃപ്പൂണിത്തുറ ശ്രീ വെങ്കടേശ്വര ഹൈസ്കൂളിൽ നഗരസഭ ചെയർമാൻ പി എൽ ബാബു ഉദ്‌ഘാടനം ചെയ്തു. എസ് ശ്രീനിവാസൻ അധ്യക്ഷനായി. മുളന്തുരുത്തി പബ്ലിക് ലൈബ്രറിയുടെ വായനപക്ഷാചരണം ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ് ഉദ്ഘാടനം ചെയ്തു . ജോളി പി തോമസ് അധ്യക്ഷനായി. മുളന്തുരുത്തി ആരക്കുന്നം സെന്റ് ജോർജസ് ഹൈസ്കൂളിൽ ഹെഡ്മിസ്‌ട്രസ് ഡെയ്സി വർഗീസ് ഉദ്ഘാടനം ചെയ്തു. മഞ്ജു വർഗീസ് അധ്യക്ഷയായി. തൃപ്പൂണിത്തുറ തെക്കുംഭാഗം സരസ്വതി വിലാസം എൽപി സ്കൂളിൽ നഗരസഭാ കൗൺസിലർ ഷീന ഹരീഷ് അക്ഷരദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ചോറ്റാനിക്കര അമ്പാടിമല വായനശാലയിൽ വായനപക്ഷാചരണത്തിന്റെ ഭാഗമായി എംജിപി സ്കൂളിൽ സംഘടിപ്പിച്ച അക്ഷരം 2026 താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ എ കെ ദാസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അനിതകുമാരി അധ്യക്ഷയായി. മുളന്തുരുത്തി ആരക്കുന്നം ഗ്രാമീണവായനശാലയും തേജോമയ കെയർ ഹോമും സംയുക്തമായി സംഘടിപ്പിച്ച വായനദിനാചരണം ജില്ലാ പഞ്ചായത്ത് അംഗം ബിനി ഷാജി ഉദ്ഘാടനം ചെയ്തു. ജിനു ജോർജ് അധ്യക്ഷനായി.


മഹാരാജാസ് കോളേജ് മലയാളവിഭാഗം വായനദിനം കവി എസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എസ്‌ ഷജിലബീവി അധ്യക്ഷയായി. വകുപ്പധ്യക്ഷ പ്രൊഫ. സുമി ജോയി ഓലിയപ്പുറം, ഡോ. ജെ കുമാർ, ഡോ. മഞ്ജു വി മധു, പ്രൊഫ. ടി എം മാത്യു, വി പൂജ എന്നിവർ സംസാരിച്ചു. പ്രശ്‌നോത്തരി മത്സരവും നാടകാവതരണവും കലാപരിപാടികളുമുണ്ടായി.


​കോന്തുരുത്തി യൂത്ത് ലീഗ് പബ്ലിക് ലൈബ്രറിയിൽ പി എൻ പണിക്കർ അനുസ്മരണത്തോടെ വായനപക്ഷാചരണത്തിന് തുടക്കമായി. എഴുത്തുകാരൻ വിനോദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ ജെ ഷിബു അധ്യക്ഷനായി. ഇടപ്പള്ളി നോർത്ത് ഫ്രണ്ട്സ് ലൈബ്രറിയുടെ വായനപക്ഷാചരണം കുന്നുമ്പുറം ഹൈസ്കൂളിൽ ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് പി പ്രകാശ് ഉദ്ഘാടനം ചെയ്തു. നവീൻ പുതുശേരി അധ്യക്ഷനായി. പോണേക്കര ദേശീയ വായനശാല വായനപക്ഷാചരണത്തിന്റെ ഭാഗമായി പോണേക്കര സെന്റ് ഇഗ്നേഷ്യസ് ലയോള എൽപി സ്‌കൂളിൽ വിദ്യാർഥികൾക്ക് പുസ്തകപരിചയം സംഘടിപ്പിച്ചു. എഴുത്തുകാരൻ ഡോ. കെ ജെ ഗ്രിഗറി പോൾ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എ ജെ ഇഗ്നേഷ്യസ് അധ്യക്ഷനായി. തമ്മനം വിനോദ ലൈബ്രറിയുടെ വായനപക്ഷാചരണം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഷാജി ജോർജ് പ്രണത ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ കെ എൻ ലെനിൻ അധ്യക്ഷനായി.


ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല വായനപക്ഷാചരണത്തിന്റെ ഭാഗമായി ഇടപ്പള്ളി ഗവ. എൽപി സ്കൂളിന്റെ സഹകരണത്തോടെ പി എൻ പണിക്കർ അനുസ്മരണവും ബാലസാഹിത്യകൃതി വിതരണവും സംഘടിപ്പിച്ചു. പി കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി വി ഡി ഷജിൽ അധ്യക്ഷനായി.

എറണാകുളം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ വൈറ്റില പൊന്നുരുന്നി പള്ളി തൃക്കോവിൽ ക്ഷേത്ര ആലിൻചുവട്ടിൽ വായനദിനം ആചരിച്ചു. സാംസ്കാരികവേദി പ്രസിഡന്റ്‌ ഏലൂർ ഗോപിനാഥ് കവിത ചൊല്ലി ഉദ്ഘാടനം ചെയ്തു.


ചാവറ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ എറണാകുളം ശ്രീ രുദ്രവിലാസം യുപി സ്‌കൂളിൽ സംഘടിപ്പിച്ച വായനദിനം എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി രാമചന്ദ്രൻ ഉദ്‌ഘാടനംചെയ്തു. സ്കൂൾ മാനേജ്‌മെന്റ് സെക്രട്ടറി കെ ജനാർദനൻ അധ്യക്ഷനായി. ഫാ. എമിൽ പുള്ളിക്കാട്ടിൽ, അനിൽ കെ നായർ, ആർ രഞ്ജിനി, ഹരിത, ശ്രീന എന്നിവർ സംസാരിച്ചു. വായനമത്സരം‍, ക്വിസ്, കവിതാപാരായണം മത്സരങ്ങളും നടത്തി. വിജയികൾക്ക്‌ സമ്മാനങ്ങൾ വിതരണംചെയ്തു.


വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂളിൽ വായനദിനാഘോഷം എഴുത്തുകാരി അശ്വതി ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. എൻ ജെ ജോൺസൺ അധ്യക്ഷനായി. പ്രിൻസിപ്പൽ കെ ടെസി ജോസ്, വൈസ് പ്രിൻസിപ്പൽ ശാന്തി ജോസ്, പ്രധാനാധ്യാപിക ലതാ മുരളീധരൻ എന്നിവർ സംസാരിച്ചു.


കാക്കനാട്


വായനവാരാചരണത്തിന്റെ ഭാഗമായി അഗ്നിരക്ഷാസേന ജില്ലാ സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ പുസ്തക സമാഹരണ പരിപാടിക്ക് തുടക്കമായി. ജില്ലാ ഫയർ ഓഫീസർ എ എസ് ജോജി ഉദ്ഘാടനം ചെയ്തു. ഗാന്ധിനഗർ സ്റ്റേഷൻ ഓഫീസർ പി ആർ ലാൽജി അധ്യക്ഷനായി. ജില്ലാ സിവിൽ ഡിഫൻസ് കോ ഓർഡിനേറ്റർ കെ എസ് ആനന്ദ് കുമാർ, എസ് ശരത്, വി എം മിഥുൻ, കെവിൻ ആന്റണി, ഡിവിഷണൽ വാർഡൻ മാത്യു സി ജോർജ്, ഡെപ്യൂട്ടി ഡിവിഷണൽ വാർഡൻ പി എം മാഹിൻകുട്ടി എന്നിവർ സംസാരിച്ചു. 25 വരെ ശേഖരിക്കുന്ന പുസ്തകങ്ങൾ ജില്ലയിലെ വായനശാലകളുള്ള വിവിധ അഗ്നിരക്ഷാ നിലയങ്ങളിലേക്ക് വിതരണം ചെയ്യും.


തെങ്ങോട് ഗ്രാമീണ വായനശാലയും തെങ്ങോട് ഗവ. ഹൈസ്കൂളും ചേർന്ന്‌ സംഘടിപ്പിച്ച വായനദിനാചരണം തൃക്കാക്കര നഗരസഭ കൗൺസിലർ ദിവ്യ ശബരീനാഥ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബി ഹിലാൽ അധ്യക്ഷനായി. സംസ്ഥാന -ദേശീയ അധ്യാപക അവാർഡ് ജേതാവ് എം ചെറിയാൻ, പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.


എറണാകുളം ജുവനൈൽ ജസ്റ്റിസ് ബോർഡ്, ഗവ. ഒബ്സർവേഷൻ ഹോം, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, കാവൽ പ്രോഗ്രാം എന്നിവചേർന്ന് കാക്കനാട് ഗവ. ഒബ്സർവേഷൻ ഹോം ഫോർ ബോയ്സിൽ വായനദിനാചരണം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ മജിസ്ട്രേട്ട്‌ ആർ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. മോട്ടിവേഷണൽ സ്പീക്കർ എസ് പത്താടാൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പി നളിനി അധ്യക്ഷയായി. തൃക്കാക്കര ഭാരത മാതാ കോളേജ് മലയാളം വകുപ്പ് സംഘടിപ്പിച്ച വായനവാരാചരണം കഥാകൃത്ത്‌ ജിസാ ജോസ് ഉദ്ഘാടനം ചെയ്തു.

വകുപ്പ് അധ്യക്ഷൻ ഡോ. അനീഷ് പോൾ അധ്യക്ഷനായി.


സൗത്ത് ചിറ്റൂർ


സൗത്ത് ചിറ്റൂർ എസ്ബിഒഎ പബ്ലിക് (സീനിയർ സെക്കൻഡറി) സ്കൂളിൽ വായനദിനാചരണം സംഘടിപ്പിച്ചു. മാതൃഭൂമി ചീഫ് റിപ്പോർട്ടർ സിറാജ് കാസിം മുഖ്യപ്രഭാഷണം നടത്തി.


മട്ടാഞ്ചേരി


സെയ്ദ് അഹമ്മദ്‌ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഫാത്തിമ ഗേൾസ് ഹൈസ്കൂളിൽ വായനപക്ഷാചരണം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ ബോബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ ഹാഷിം ഖാൻ അധ്യക്ഷനായി. ടാഗോർ ലൈബ്രറിയുടെ നേതൃത്വത്തിൽ ചുള്ളിക്കൽ സെന്റ് ജോസഫ്സ് എച്ച്എസ്‌എസിൽ വായനദിനാചരണം സംഘടിപ്പിച്ചു. എഴുത്തുകാരൻ ശ്രീകാന്ത് മട്ടാഞ്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപിക വി ജെ സോഫിയ അധ്യക്ഷയായി. സാഹിത്യകാരന്മാരുടെയും അവരുടെ കൃതികളുടെയും പേരുകൾ ഉൾപ്പെടുത്തിയ അക്ഷരവൃക്ഷം ഒരുക്കി.

ഫോർട്ട്കൊച്ചി സെന്റ്‌ ഫ്രാൻസിസ് ചർച്ച് എൽപി സ്‌കൂളിൽ റവ. ഫാ. പ്രദീപ് ജോർജ് ഉദ്ഘാടനം ചെയ്‌തു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും രക്ഷിതാക്കൾക്കായി അമ്മ വായനയും സംഘടിപ്പിച്ചു.

മൗലാന ആസാദ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ വായനപക്ഷാചരണം ഡോ. പി ബി പ്രസാദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ എൻ കെ എം ഷെരീഫ് അധ്യക്ഷനായി.

സാരസ്വത് അസോസിയേഷൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മട്ടാഞ്ചേരി ടിഡി ഹൈസ്കൂളിൽ നടന്ന പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഷാജി ജോർജ് പ്രണത ഉദ്ഘാടനംചെയ്‌തു. ഹൈസ്കൂൾ പ്രധാനാധ്യാപകൻ ജയ്ദീപ് ആർ ഷേണായി അധ്യക്ഷനായി.

പള്ളുരുത്തി

വായനപക്ഷാചരണത്തിന്റെ ഭാഗമായി പള്ളുരുത്തി പബ്ലിക്‌ ലൈബ്രറി പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. സെന്റ്‌ റീത്താസ് പബ്ലിക് സ്കൂളിൽ ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിൻസി ഡിക്കോത്ത് അധ്യക്ഷയായി.

പള്ളുരുത്തി സന്മാർഗോദയ ലൈബ്രറിയുടെ നേതൃത്വത്തിൽ വായനപക്ഷാചരണവും പി എൻ പണിക്കർ, എം എ സദാനന്ദൻ അനുസ്‌മരണവും നടത്തി. ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ കെ എൻ സതീശൻ അധ്യക്ഷനായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home