വായനപക്ഷാചരണം തുടങ്ങി
പേജസ് ഓഫ് കെയർ സാന്ത്വനവായന പദ്ധതി, ഉഷാകുമാരിക്ക് ഇനി വായന വീണ്ടെടുക്കാം

കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ ആരംഭിച്ച പേജസ് ഓഫ് കെയർ സാന്ത്വന വായന പദ്ധതി വളയൻചിറങ്ങരയിലെ ഉഷാകുമാരിയുടെ വീട്ടിലെത്തി എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
വായനദിനത്തിന്റെ ഭാഗമായി കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പേജസ് ഓഫ് കെയർ സാന്ത്വനവായന എന്ന പുതിയ പദ്ധതി ആരംഭിച്ചു. വീടുകളിൽ കിടപ്പിലായി ഒറ്റപ്പെടൽ അനുഭവിക്കുന്ന, വായനശീലമുണ്ടായിരുന്നവർക്കായാണ് വായനയിലൂടെ സാന്ത്വനം പകരുന്ന പദ്ധതി ആരംഭിച്ചത്.
പുസ്തകം കൈയിൽ പിടിച്ച് വായിക്കാൻ ശേഷി നഷ്ടപ്പെട്ട വളയൻചിറങ്ങര ശ്രീനിവാസ് വീട്ടിൽ ഉഷാകുമാരിയുടെ (60) വീട്ടിലെത്തിയാണ് ഭാരവാഹികൾ സാന്ത്വന വായന പദ്ധതിക്ക് തുടക്കംകുറിച്ചത്.
ബി കെ ഹരിനാരായണന്റെ ‘കുന്നംകുളം താജ്മഹൽ’ എന്ന പുസ്തകം അവതരിപ്പിച്ച് എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം കെ മനോജ് അധ്യക്ഷനായി. സെക്രട്ടറി എൻ പി അജയകുമാർ, താലൂക്ക് എക്സിക്യൂട്ടീവ് അംഗം എം എസ് ഉവൈസ്, വാർഡ് അംഗം ഡെയ്സി അനിൽ, എം എം മോഹനൻ, പി രാജൻ, എം കെ മദനമോഹനൻ എന്നിവർ സംസാരിച്ചു.










0 comments