ad
Deshabhimani

അങ്കമാലിയിൽ 15 പേരെ കടിച്ച 
നായക്ക്‌ പേവിഷബാധ

Rabies
വെബ് ഡെസ്ക്

Published on May 25, 2026, 01:20 AM | 1 min read

അങ്കമാലി


അങ്കമാലിയിൽ വഴിയാത്രക്കാരെയും ബസ് കാത്തുനിന്നവരെയും കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചതായി നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ അറിയിച്ചു. മണ്ണുത്തിയിലെ ലബോറട്ടറിയിലാണ്‌ പരിശോധന നടത്തിയത്‌. 15 പേർക്കാണ്‌ കടിയേറ്റത്‌. ഇവർക്ക് അടിയന്തര സഹായമായി 5000 രൂപ നൽകും. തുടർചികിത്സയ്ക്ക് സഹായം കൊടുക്കുന്ന കാര്യം ആലോചിക്കും.


അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ആക്രമണകാരികളായ നായകളെ പിടികൂടാൻ പാലക്കാട്ടുനിന്ന് നായപിടിത്തക്കാരെ ഏർപ്പാടാക്കി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നായകളെ പിടികൂടും. തുടർനടപടികൾ ആലോചിക്കാൻ തിങ്കളാഴ്ച അടിയന്തര കൗൺസിൽ വിളിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൺ അറിയിച്ചു.


മൂക്കന്നൂർ തെക്കിനേത്ത് മണിയമ്മ (77), കാഞ്ഞൂർ പാറക്ക വീട്ടിൽ ഡേവിസ് (44), മൂക്കന്നൂർ മംഗലപ്പിള്ളി അനഘ (26), അങ്കമാലി സ്വദേശികളായ ചെന്നക്കാടൻ അജേഷ് (32), ആലുവശേരി സന്തോഷ് (52), ഇഞ്ചിപ്പറമ്പൻ ലീല (63), അരീക്കൽ അന്ന (17), ചമ്പന്നൂർ എഫ്സിഐക്ക് സമീപം റാഖിബുൽ (30), ജോസ്‌പുരം പള്ളിപ്പാട്ട് ഗീത (58), ജോസ്‌പുരം കളപ്പുരക്കുടി ഏല്യാമ്മ (59), കറുകുറ്റി മങ്ങാട്ട് ശ്രീദേവി (58), ചെറിയ വാപ്പാലശേരി വടക്കുംഭാഗത്ത് രജനി (47), ചെങ്ങല്ലൂർ കാട്ടുങ്ങൽ ബിതേഷ് (32), കൂനമ്മാവ് കാരിക്കശേരി ലിമി ഫ്രഡി (39), ആലപ്പുഴ സ്വദേശിനി അയിഷ (19) എന്നിവർക്കാണ് നായയുടെ കടിയേറ്റത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home