ad
Deshabhimani

യുവത്വം
 കരുത്താക്കി ബിനിൽ

pothanikkad
avatar
പോൾ സി ജേക്കബ്‌

Published on Nov 25, 2025, 02:45 AM | 1 min read


പോത്താനിക്കാട്

വിദ്യാർഥി സംഘടനാ പ്രവർത്തനങ്ങളിൽനിന്ന് ആർജിച്ച കരുത്തുമായാണ്‌ ജില്ലാപഞ്ചായത്ത്‌ പോത്താനിക്കാട് ഡിവിഷനിൽനിന്ന്‌ എൽഡിഎഫ്‌ സ്ഥാനാർഥി ബിനിൽ യൽദോ ജനവിധി തേടുന്നത്‌. പ്രചാരണം തുടങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കകം ഡിവിഷനിലാകെ സാന്നിധ്യമറിയിക്കാൻ ബിനിലിന്‌ കഴിഞ്ഞിട്ടുണ്ട്‌. എല്ലായിടത്തും ഹൃദ്യമായ വരവേൽപ്പാണ്‌ ജനങ്ങൾ സ്ഥാനാർഥിക്ക്‌ നൽകുന്നത്‌. വനം, വന്യജീവി പ്രശ്നങ്ങളിൽ ബിനിലിന്റെ ശ്രദ്ധേയമായ ഇടപെടലുകളും വോട്ടർമാർക്കിടയിൽ ചർച്ചയാണ്‌.


എൽഡിഎഫ്‌ സർക്കാരിന്റെ വികസനനേട്ടങ്ങൾകൂടി പങ്കുവച്ചാണ്‌ വോട്ടഭ്യർഥന. പോത്താനിക്കാടിന്റെ വികസനത്തിന്‌ ഒപ്പമുണ്ടാകുമെന്ന്‌ ഉറപ്പുനൽകുകയാണ്‌ ബിനിൽ. ഞായറാഴ്ച വാരപ്പെട്ടി, പല്ലാരിമംഗലം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെത്തി വോട്ടർമാരെ കണ്ട് പിന്തുണ തേടി. വിവിധ തെരഞ്ഞെടുപ്പ് കൺവൻഷനുകളിലും കുടുംബയോഗങ്ങളിലും പങ്കെടുത്തു. തിങ്കളാഴ്‌ച പോത്താനിക്കാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വോട്ടർമാരെ കണ്ടു.


കോതമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പോത്താനിക്കാട്, പൈങ്ങോട്ടൂർ, പല്ലാരിമംഗലം, വാരപ്പെട്ടി, നെല്ലിമറ്റം ഡിവിഷനുകളും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചൽപ്പെട്ടി ഡിവിഷനും ചേർന്നതാണ് പോത്താനിക്കാട് ഡിവിഷൻ.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home