കെഎസ്‌യു നേതാവിന്റെ അശ്ലീല വീഡിയോ നിർമാണം
സർക്കാർ ഒത്താശയ്‌ക്കെതിരെ വിദ്യാര്‍ഥി–യുവജനരോഷം

വിദ്യാർഥികളുടെയും അധ്യാപകരുടെയും ദൃശ്യങ്ങൾ മോർഫ് ചെയ്ത് അശ്ലീലവീഡിയോ നിർമിച്ച കേസിലെ കുറ്റവാളികളെ സർക്കാർ സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, -എസ്എഫ്ഐ നേതൃത്വത്തിൽ തിങ്കളാഴ്‌ചh തൃക്കാക്കര പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ച്
കാക്കനാട്
വിദ്യാർഥികളുടെയും അധ്യാപകരുടെയും ദൃശ്യങ്ങൾ മോർഫ്‌ചെയ്‌ത് അശ്ലീല വീഡിയോ നിർമിച്ച കേസിലെ കുറ്റവാളികളെ സർക്കാർ സംരക്ഷിക്കുന്നതിനെതിരെ വിദ്യാര്‍ഥി– യുവജനരോഷം അണപൊട്ടി. ഡിവൈഎഫ്‌ഐ–എസ്എഫ്ഐ നേതൃത്വത്തിൽ കാക്കനാട് ഓപ്പൺ സ്‌റ്റേജിനു മുന്നിൽനിന്ന് തൃക്കാക്കര പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.
മാര്‍ച്ച് ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. സമാധാനപരമായി നടത്തിയ പ്രതിഷേധത്തിനുശേഷം പിരിഞ്ഞുപോകാനൊരുങ്ങിയ പ്രവര്‍ത്തകര്‍ക്കുനേരെ പ്രകോപനമില്ലാതെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറി പ്രതിഷേധിച്ചു.
പ്രതിഷേധയോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ഏരിയ സെക്രട്ടറി അജിത് ശിവ അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ ട്രഷറര്‍ മീനു സുകുമാരൻ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് രതു കൃഷ്ണന്‍, വിഷ്ണു വേണുഗോപാൽ, എൻ എസ് ഭാഗ്യലക്ഷ്മി, പി ബി എൽദോ, അവിനാഷ് രവി, ഫഹദ് നിസാർ എന്നിവർ സംസാരിച്ചു. മോർഫിങ് റാക്കറ്റിലെ മുഴുവൻപേരെയും അറസ്‌റ്റ് ചെയ്യുക, സൈബർ ക്രിമിനലുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുക, സ്‌ത്രീസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും മാർച്ചിൽ ഉന്നയിച്ചു.
മോര്‍ഫിങ് കേസ് ഒരാളില്‍മാത്രം ഒതുക്കി അവസാനിപ്പിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി നിഖില്‍ ബാബു പറഞ്ഞു. കൃത്യമായ അന്വേഷണം നടത്താത്തതിനുപിന്നില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്ന വിവരം പുറത്തുവരുന്നു. അഞ്ചുപേരടങ്ങിയ സംഘമാണ് പിന്നിലെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. കുറ്റക്കാരായ മുഴുവന്‍ പേരെയും പിടികൂടി ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നിഖില്‍ ബാബു ആവശ്യപ്പെട്ടു.








0 comments