ad
Deshabhimani

തദ്ദേശവകുപ്പിലെ രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റം

എൻജിഒ യൂണിയന്‍ പ്രതിഷേധിച്ചു

NGO Union

മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റത്തിനെതിരെ എൻജിഒ യൂണിയൻ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധയോഗം 
ജില്ലാ സെക്രട്ടറി ഡി പി ദിപിൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 08, 2026, 03:40 AM | 1 min read

കൊച്ചി


തദ്ദേശവകുപ്പിൽ ഒറ്റരാത്രികൊണ്ട് 410 സീനിയർ ക്ലർക്കുമാരെ സ്ഥലംമാറ്റിയ നടപടിയില്‍ പ്രതിഷേധിച്ച് എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ കലക്ടറേറ്റിലെ തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ ഓഫീസിന് മുന്നിൽ പ്രകടനം നടത്തി.


യോഗം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ ഉദ്ഘാടനം ചെയ്തു.

യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ലിൻസി വർഗീസ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി പ്രേം, വി എസ് ഗോകുൽദാസ്, എ സി ഗിരിജ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി പ്രശാന്ത്, എ കെ പ്രഭൽ എന്നിവർ സംസാരിച്ചു.


എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈൻ സംവിധാനത്തിലൂടെയായിരുന്നു തദ്ദേശവകുപ്പിലെ സ്ഥലംമാറ്റങ്ങൾ നടത്തിയിരുന്നത്. നിലവിലെ സ്ഥലംമാറ്റത്തിൽ ഈ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നാണ് ആക്ഷേപം. സീനിയർ ക്ലർക്കുമാരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റുന്നത് അപൂർവമാണെന്നും യൂണിയൻ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home