ad
Deshabhimani

പന്നിഫാമിന്റെ മറവിൽ പ്ലാസ്റ്റിക്‌ മാലിന്യം കൂട്ടിയിട്ട് കത്തിച്ചു

plastic waste
വെബ് ഡെസ്ക്

Published on Sep 18, 2025, 03:15 AM | 1 min read


കാക്കനാട്

തുതിയൂരിൽ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള പന്നിഫാമിന്റെ മറവിൽ പ്ലാസ്റ്റിക്‌ മാലിന്യം കൂട്ടിയിട്ട്‌ കത്തിക്കുന്നതായി പരാതി. വിഷപ്പുക ശ്വസിച്ച് സമീപ നഗരസഭയായ തൃപ്പൂണിത്തുറ നാലാംവാർഡിൽ ജനങ്ങൾക്ക് ശാരീരികബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് കൗൺസിലർ ശ്രീജ മനോജ് തൃക്കാക്കര നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി.


പരാതി പരിശോധിച്ച തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗം പന്നിഫാമിലേക്ക് അനധികൃതമായി എത്തിച്ച പ്ലാസ്റ്റിക് മാലിന്യ ലോറി പിടികൂടി. 5,000 രൂപ പിഴ ഈടാക്കി. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്ന്‌ ശേഖരിക്കുന്ന പ്ലാസ്റ്റിക്‌ മാലിന്യമാണ് ഫാമിലേക്ക് എത്തിച്ചിരുന്നത്. മാലിന്യം സമീപത്തെ ചിത്രപ്പുഴയിൽ ഒഴുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.


ഉപയോഗശൂന്യമായ തടികൾ, കെട്ടിടാവശിഷ്ടങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് ചിത്രപ്പുഴയ്‌ക്കുസമീപം പാടശേഖരങ്ങൾ നികത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home