Deshabhimani

ക്യൂബെറ്റിന്റെ പുതിയ ഓഫീസും എഐ ഗവേഷണ കേന്ദ്രവും ഇൻഫോപാർക്കിൽ

QBurst .jpg
വെബ് ഡെസ്ക്

Published on Oct 12, 2026, 04:58 PM | 1 min read

കൊച്ചി: ഇൻഫോപാർക്കിൽ ഐടി കമ്പനിയായ ക്യൂബെറ്റിന്റെ പുതിയ ഓഫീസും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ കേന്ദ്രമായ എഐ ക്യൂബ് സ്റ്റുഡിയോയും പ്രവർത്തനം ആരംഭിച്ചു. ഐഎസ്ആർഒ ഗഗൻയാൻ ദൗത്യസംഘാംഗവും ബഹിരാകാശ യാത്രികനുമായ ഗ്രൂപ്പ് ക്യാപ്റ്റൻ എയർ കമ്മോഡോർ പ്രശാന്ത് ബി നായർ ഉദ്ഘാടനം നിർവഹിച്ചു. ക്യൂബെറ്റ് സിഇഒ ലവ്ജിൻ ജോൺ, ജി-ടെക് ചെയർമാൻ ജിജോ ജോൺ, ഇൻഫോപാർക്കിലെ വിവിധ കമ്പനികളുടെ മേധാവികൾ, വ്യവസായ പ്രമുഖർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


ഉദ്ഘാടനത്തിന്റെ ഭാഗമായി ഇൻഫോപാർക്കിലെ അതുല്യ ഓഡിറ്റോറിയത്തിൽ 'അപ്പോജി' എന്ന പേരിൽ ടെക്-ലീഡർഷിപ്പ് സെഷനും സംഘടിപ്പിച്ചു. ഇൻഫോപാർക്കിലെ സാങ്കേതിക വിദഗ്ധർക്കും വ്യവസായ പ്രമുഖർക്കുമൊപ്പം വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളും പരിപാടിയുടെ ഭാഗമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home