Deshabhimani

ആര്‍ബിഐ ചുവട് മാറ്റിയപ്പോൾ ബോണ്ടുകൾ വിറ്റഴിച്ച് മ്യൂച്വൽ ഫണ്ടുകൾ; 37,800 കോടി പിൻവലിച്ചു

mutual fund
വെബ് ഡെസ്ക്

Published on Oct 12, 2026, 04:50 PM | 1 min read

മുംബൈ:രാജ്യത്തെ പണപ്പെരുപ്പം തുടരുന്നതിനിടെ പലിശ നിരക്ക് ഉയര്‍ത്തുന്നത് തുടരുമെന്ന ആര്‍ബിഐ പ്രഖ്യാപനത്തിന് പിന്നാലെ മ്യൂച്വൽ ഫണ്ടുകൾ വൻതോതിൽ വിറ്റഴിക്കുന്നത് തുടരുന്നു. സര്‍ക്കാര്‍ ബോണ്ടുകൾ ഒന്നിച്ച് കയ്യൊഴിയുന്നത് തുടരുകയാണ്.


ജൂലയ് മുതൽ ഏകദേശം 37,800 കോടി രൂപയുടെ സര്‍ക്കാര്‍ ബോണ്ടുകൾ മ്യൂച്വൽ ഫണ്ടുകൾ വിറ്റഴിച്ചു. പലിശ നിരക്ക് ഇനിയും ഉയരാം എന്ന വിലയിരുത്തലിലാണ് ഈ പിൻമാറ്റം. ബാങ്കുകൾ പലിശ നിരക്ക് കൂട്ടമ്പോൾ ദീർഘകാലത്തേക്ക് ബോണ്ടുകളിൽ പണം നിക്ഷേപിക്കുന്നത് നഷ്ടത്തിന് കാരണമാകും. ഈ റിസ്ക് ഒഴിവാക്കാനാണ് ഫണ്ടുകൾ ബോണ്ടുകൾ വിൽക്കുന്നത്.


ദീർഘകാല ബോണ്ടുകൾ വിറ്റഴിക്കുന്ന മ്യൂച്വൽ ഫണ്ടുകൾ ഇപ്പോൾ ഹ്രസ്വകാലത്തേക്ക് സുരക്ഷിതമായ നിക്ഷേപങ്ങളിലേക്കാണ് ശ്രദ്ധ മാറുന്നത്. മൂന്ന് വർഷം വരെ കാലാവധിയുള്ള കോർപ്പറേറ്റ് ബോണ്ടുകളിലും മറ്റ് ഹ്രസ്വകാല ആസ്തികളിലുമാണ് ഇപ്പോൾ കൂടുതലും നിക്ഷേപം വരുന്നത്.


വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്ക് സ്വന്തം നിലയിൽ ബോണ്ടുകൾ വിപണിയിൽ ഇറക്കുന്നുണ്ട്. കഴിഞ്ഞ മാസം ആർബിഐ ഒരു ട്രില്യൺ രൂപയുടെ ബോണ്ടുകൾ വിറ്റഴിച്ചിരുന്നു.ഏകദേശം നാല് വർഷത്തിനിടയിലെ ആദ്യ പലിശ നിരക്ക് വർദ്ധനവാണ് ആർബിഐ നടപ്പിലാക്കിയത്. പണപ്പെരുപ്പം ഉയർന്നുവരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും നിരക്കുകൾ വര്‍ധിപ്പിച്ചേക്കാം എന്ന സൂചന ആര്‍ബിഐയുടതായി തന്നെ നിലനിൽക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home