ad
Deshabhimani

പരാതിപരിഹാരത്തിന്‌ പിറവത്ത്‌ ജനകീയ ന്യായസഭ

piravom muncipality
വെബ് ഡെസ്ക്

Published on May 19, 2025, 02:46 AM | 1 min read


പിറവം

പിറവം നഗരസഭയിൽ പൊതുജന പരാതിപരിഹാര കോടതിയായ ജനകീയ ന്യായസഭയുടെ പരാതിപ്പെട്ടി സ്ഥാപിച്ചു. കുടുംബാംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ, വഴിത്തർക്കങ്ങൾ, ചെക്ക് കേസുകൾ ഉൾപ്പെടെ സാമ്പത്തികത്തർക്കങ്ങൾ, ചെറിയ ക്രിമിനൽ കേസുകൾ എന്നിവയ്ക്കെല്ലാം മധ്യസ്ഥതയിലൂടെ പരിഹാരം കണ്ടെത്താനുള്ള സംവിധാനമാണിത്.


ഓരോ മാസവും നഗരസഭയിലെ പരാതിപ്പെട്ടിയിൽ ലഭിക്കുന്ന പരാതികളിൽ ലീഗൽ സർവീസസ് അതോറിറ്റി അയക്കുന്ന നിഷ്പക്ഷ മധ്യസ്ഥർ നടത്തുന്ന അദാലത്തിലൂടെ ഇരുകക്ഷികൾക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്തും. തീരുമാനങ്ങൾക്ക് കോടതി ഉത്തരവിന്റെ മൂല്യമുണ്ട്. ഫീസോ സ്റ്റാമ്പോ ഈടാക്കില്ല. അപ്പീലോ പുനഃപരിശോധനയോ സാധ്യമല്ലാത്ത അന്തിമതീരുമാനമാണ് ഇതിലൂടെ ലഭിക്കുക.


പിറവം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട്‌ എ ബി ആനന്ദ് ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷ ജൂലി സാബു അധ്യക്ഷയായി. ഉപാധ്യക്ഷൻ കെ പി സലിം, ബിമൽ ചന്ദ്രൻ, ഷൈനി ഏലിയാസ്, ഡോ. അജേഷ് മനോഹർ, ഏലിയാമ്മ ഫിലിപ്പ്, പി ഗിരീഷ്‌കുമാർ, പ്രീമ സന്തോഷ്‌, ജോജിമോൻ ചാരുപ്ലാവിൽ, രമ വിജയൻ, നഗരസഭാ സെക്രട്ടറി വി പ്രകാശ്കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home