ad
Deshabhimani

പിറവത്തിന്റെ സമഗ്ര മുന്നേറ്റം
ചര്‍ച്ചയാക്കി വികസനസദസ്സ്‌

Piravom Muncipality
വെബ് ഡെസ്ക്

Published on Oct 14, 2025, 02:45 AM | 1 min read


പിറവം

നഗരസഭയുടെ അടുത്ത അഞ്ചുവർഷത്തെ മുന്നേറ്റം ചർച്ചയാക്കി വികസനസദസ്സ്‌. പിറവത്തുനിന്ന്‌ പെരുവ കോട്ടയം റോഡിലേക്ക് അണ്ടർ ഗ്രൗണ്ട് പാസേജ്, ടൗൺ റിങ് റോഡ്, എക്സൈസ് കടവ് പാലം, കാർഷികമേഖലയിൽ നഗരസഭയുടെ ഡ്രോൺ സേവനം, പിറവം ഗവ. ഹയർ സെക്കന്‍ഡറി ഹൈടെക് സ്കൂൾ രണ്ടാംഘട്ടം, പിറവം സ്റ്റേഡിയം തുടങ്ങിയവ ചർച്ച ചെയ്തു.


​ആരോഗ്യരംഗത്തെ മികവിന് രണ്ടുതവണ ലഭിച്ച സംസ്ഥാന ആർദ്ര കേരളം പുരസ്കാരം ഉയര്‍ത്തിക്കാണിച്ച് വികസന റിപ്പോർട്ട് ചര്‍ച്ച ചെയ്തു. വിവിധ റോഡുകളുടെ നിർമാണം, സ്ട്രീറ്റ് ലൈറ്റുകളുടെ നവീകരണം, ഇടപ്പിള്ളിച്ചിറ കുളം, ആറ്റുതീരം പാർക്ക്, വി എസ് സ്മാരക ഓഡിറ്റോറിയം, ലൈഫ് പൂർത്തീകരണം, വിവിധയിടങ്ങളിൽ മിനിമാസ്റ്റ് സ്ഥാപിക്കല്‍, നിരീക്ഷണ കാമറ, മാലിന്യനിർമാർജന പദ്ധതി, ഹരിതകർമസേന പ്രവർത്തനം, കണ്ണേറ്റിമലയിലെ ശ്മശാന പ്രദേശത്തെ പാർക്കായി മാറ്റിയത്. സ്ത്രീകൾക്ക് സൈക്കിൾ, നീന്തൽ, യോഗ പരിശീലനം, അത്തച്ചമയം, വള്ളംകളി പദ്ധതികൾ മുന്നേറ്റമുണ്ടാക്കിയതായി റിപ്പോർട്ടിൽ പറഞ്ഞു.


​നഗരസഭ അധ്യക്ഷ ജൂലി സാബു ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ പി സലീം അധ്യക്ഷനായി. റിസോഴ്സ് പേഴ്സൺ പി കെ ബാലകൃഷ്ണൻ സർക്കാർ വികസന പദ്ധതികൾ റിപ്പോർട്ട് ചെയ്തു. ബിമൽ ചന്ദ്രൻ, ജൂബി പൗലോസ്, ഷൈനി ഏലിയാസ്, ഡോ. അജേഷ് മനോഹർ, പി ഗിരീഷ് കുമാർ, ഡോ. സജ്ജിനി പ്രതീഷ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home