പിറവത്ത് വി എസ് അച്യുതാനന്ദൻ സ്മാരകഹാൾ നാളെ സമർപ്പിക്കും

പിറവം
പിറവം നഗരസഭ നിർമിച്ച വി എസ് അച്യുതാനന്ദൻ സ്മാരക എസി ഹാൾ ഞായറാഴ്ച നാടിന് സമർപ്പിക്കും. വൈകിട്ട് അഞ്ചിന് കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനശേഷം അലോഷിയുടെ ഗസൽസന്ധ്യ ഒരുക്കിയിട്ടുണ്ട്.
നഗരസഭ തനതുഫണ്ടിൽനിന്ന് 75 ലക്ഷം മുടക്കി നഗരസഭ കാര്യാലയത്തിന്റെ അഞ്ചാംനിലയിലാണ് ഹാൾ. നാലായിരം സ്‌ക്വയർ ഫീറ്റിൽ സെൻട്രലൈസ്ഡ് എസി, കസേര, സൗണ്ട് സിസ്റ്റം, സ്റ്റേജ്, ജനറേറ്റർ തുടങ്ങിയ സൗകര്യത്തോടെയാണ് ഹാൾ സജ്ജമാക്കിയത്. ലിഫ്റ്റ് സൗകര്യവുമുണ്ട്. എൽഡിഎഫ് ഭരണസമിതി ജനങ്ങൾക്കുനൽകിയ വാഗ്ദാനങ്ങളിൽ ഒന്നുകൂടി നിറവേറ്റിയതായി നഗരസഭ അധ്യക്ഷ ജൂലി സാബു, ഉപാധ്യക്ഷൻ കെ പി സലിം എന്നിവർ പറഞ്ഞു.









0 comments