ad
Deshabhimani

ഹിൽവ്യൂ പാർക്ക് നാടിന് സമർപ്പിച്ചു

park
വെബ് ഡെസ്ക്

Published on Oct 25, 2025, 02:30 AM | 1 min read


പിറവം

പിറവം നഗരസഭ കണ്ണീറ്റുമലയിൽ നിർമിച്ച ഗ്രീൻ ഹിൽവ്യൂ പാർക്ക് നഗരസഭാ അധ്യക്ഷ ജൂലി സാബു ഉദ്ഘാടനം ചെയ്തു. മാലിന്യക്കൂമ്പാരമായിരുന്ന പ്രദേശം ഇനി പ്രദേശവാസികളുടെ ഇഷ്ട ഇടമാകും. ഇവിടെ 1.12 കോടി മുടക്കി സംരക്ഷണഭിത്തി കെട്ടി. പുകക്കുഴലുകൾ, മേൽക്കൂരകൾ എന്നിവ മാറ്റി. ശുചിമുറി സമുച്ചയവും മനോഹരമായ പാർക്കും നിർമിച്ചു. മുപ്പതടിയോളം ഉയരത്തിൽ വ്യൂ പോയിന്റും ഒരുക്കി. ചടങ്ങിൽ ഉപാധ്യക്ഷൻ കെ പി സലീം അധ്യക്ഷനായി. ഡോ. അജേഷ് മനോഹര്‍, ഏലിയാമ്മ ഫിലിപ്പ്, ഷൈനി ഏലിയാസ്, ബിമല്‍ ചന്ദ്രന്‍, പി ഗിരീഷ് കുമാര്‍, ബാബു പാറയില്‍ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home