പിറവം നഗരസഭ ; നേതാക്കളും പ്രവർത്തകരും പാർടി വിടാനൊരുങ്ങുന്നു
പാമ്പാക്കുടയിൽ അടിമുടി ഉലഞ്ഞ് കോൺഗ്രസ്

പിറവം
സ്ഥാനാർഥി നിർണയത്തെ തുടർന്ന് പാമ്പാക്കുട പഞ്ചായത്തിലെ കോൺഗ്രസിൽ ആരംഭിച്ച തമ്മിലടി കൂടുതൽ രൂക്ഷമായി. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദൻ, പഞ്ചായത്ത് അംഗം ജിനു സി ചാണ്ടി, മണ്ഡലം സെക്രട്ടറിമാരായ സജി ഓണക്കൂർ, രാജമ്മ ചന്ദ്രൻ, മീഡിയ സെൽ ചെയർമാൻ എൽദോ ജോർജ് എന്നിവരും നാല് വാർഡ് പ്രസിഡന്റുമാരും പ്രതിഷേധ പ്രസ്താവനയുമായി രംഗത്തെത്തിയതാണ് പുതിയ സംഭവം.
യുഡിഎഫിനു ബദലയായി വിമത കോൺഗ്രസ് നേതാക്കൾ രൂപംകൊടുത്ത ഐക്യമുന്നണി പഞ്ചായത്തിലെ മുഴുവൻ വാർഡിലും മൂന്ന് ബ്ലോക്ക് ഡിവിഷനുകളിലും സ്ഥാനാർഥികളെ നിർത്തി. അത് പരിഹാരമില്ലാതൈ തുടരുന്പോഴാണ് പുതിയ കലാപം. സ്ഥാനാർഥി നിർണയത്തിൽ സാമുദായിക സന്തുലിതാവസ്ഥ പാലിച്ചില്ലെന്നും വനിതാ സംവരണ വാർഡിൽ സ്ഥാനാർഥികളെ ഇറക്കുമതി ചെയ്തതുമാണ് കോൺഗ്രസിനെതിരായ പുതിയ കുറ്റപത്രം.
വ്യക്തി താൽപ്പര്യങ്ങൾക്ക് ഗ്രൂപ്പ് പരിവേഷം നൽകിയാണ് സ്ഥാനാർഥികളെ നിശ്ചയിച്ചതെന്നും യഥാർഥ കോൺഗ്രസ് പ്രവർത്തകർക്ക് വേദനയുണ്ടെന്നും ഇവർ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പതിമൂന്നിൽ ഒന്പത് സ്ഥാനങ്ങൾ നേടിയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. പിന്നീട് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിമത ഐക്യമുന്നണി മുഴുവൻ സ്ഥാനങ്ങളും നേടി. യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ട് മുൻ പ്രസിഡന്റ് തോമസ് തടത്തിൽ രാജിവച്ചു. തുടർന്നാണ് ശ്രീകാന്ത് നന്ദനൻ പ്രസിഡന്റായത്.
പിറവം നഗരസഭ ; നേതാക്കളും പ്രവർത്തകരും പാർടി വിടാനൊരുങ്ങുന്നു
പിറവം
പിറവം നഗരസഭയിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പാർടി വിടാനൊരുങ്ങുന്നു. മുൻ നഗരസഭ അധ്യക്ഷൻ സാബു കെ ജേക്കബ്ബാണ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. കോൺഗ്രസ് നേതൃത്വത്തിനൊപ്പം എംഎൽഎകൂടി ചേർന്നാണ് തന്നെയും പ്രവർത്തകരെയും അവഗണിക്കുന്നതെന്ന് സാബു കെ ജേക്കബ് പറഞ്ഞു.
അഞ്ചു വര്‍ഷമായി കോണ്‍ഗ്രസ് പാര്‍ടി മീറ്റിങ്ങുകളിലും യുഡിഎഫ് പൊതുപരിപാടികളില്‍നിന്ന് കാരണംകൂടാതെ മാറ്റിനിര്‍ത്തി. ഇത്തവണത്തെ സ്ഥാനാര്‍ഥി നിര്‍ണയം പ്രവര്‍ത്തകര്‍ക്ക് നിരാശാജനകവും വേദനയും ഉണ്ടാക്കി. ഉമ്മന്‍ചാണ്ടിക്കൊപ്പംനിന്ന ആര്‍ക്കും നീതി ലഭിച്ചില്ല. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷത പാലിക്കുമെന്നും തെരഞ്ഞെടുപ്പിനുശേഷം ഉചിതമായ രാഷ്‌ട്രീയ തീരുമാനം എടുക്കുമെന്നും സാബു കെ ജേക്കബ് പറഞ്ഞു. 2010 മുതല്‍ 2015 വരെ പഞ്ചായത്ത് പ്രസിഡന്റായും 2015 മുതല്‍ 2020 വരെ നഗരസഭാ ചെയര്‍മാനായും കെപിസിസി എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ച നേതാവാണ് സാബു.
സ്ഥാനാർഥി നിർണയത്തിലെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ച് പിറവം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി തമ്പി പുതുവാക്കുന്നേൽ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. സ്ഥാനാർഥി നിർണയത്തിനെതിരെ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി അനിത സജിയും വാർത്താസമേളനം നടത്തി.









0 comments