ad
Deshabhimani

പി എം ഫ്രാൻസിസിനെ അനുസ്മരിച്ചു

p m francis

പി എം ഫ്രാൻസിസ് അനുസ്മരണസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 20, 2026, 02:06 AM | 1 min read

പറവൂർ


ഗോതുരുത്തിലെ സിപിഐ എമ്മിന്റെ നേതാവായിരുന്ന പി എം ഫ്രാൻസിസിന്റെ 19–-ാമത് ചരമവാർഷികദിനം ആചരിച്ചു. കടൽവാതുരുത്ത് എ പി വർക്കി നഗറിൽ ചേന്ദമംഗലം ലോക്കൽ സെക്രട്ടറി ജോർജ് ബാസ്റ്റ്യൻ പതാക ഉയർത്തി.


തുടർന്ന് ലഹരിക്കെതിരെ ഷൂട്ട‍ൗട്ട് മത്സരം നടന്നു. അനുസ്മരണസമ്മേളനം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. പി ഡി ഷിജു അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ എ വിദ്യാനന്ദൻ, എ എസ് അനിൽകുമാർ, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി ലീന വിശ്വൻ, ആൽഡ്രിൻ കെ ജോബോയ്, പി കെ രാജൻ, പി എഫ് ഷൈസൺ, എൻ പി ലാലൻ എന്നിവർ സംസാരിച്ചു. പ്രൈമറിതലത്തിലും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിലും ഉന്നതവിജയം നേടിയവർക്ക് പി എം ഫ്രാൻസിസ് സ്മാരക പുരസ്കാരങ്ങൾ വിതരണം ചെയ്തു.


ടെൽ ബ്രെയിൻ ബാലസാഹിത്യ പുരസ്കാരജേതാവ് അജിത് കുമാർ ഗോതുരുത്ത്, ചവിട്ടുനാടകരചയിതാവ് സാബു പുളിക്കത്തറ എന്നിവർക്കും പുരസ്‌കാരങ്ങൾ നൽകി. ഷൂട്ട‍ൗട്ട് മത്സരത്തിൽ വിജയിച്ച ടീമുകൾക്ക് ക്യാഷ് അവാർഡുകൾ നൽകി. അക്ഷരദീപം കലാവേദിയുടെ കരോക്കെ ഗാനമേളയും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home