ad
Deshabhimani

പി കൃഷ്‌ണപിള്ളയെ അനുസ്‌മരിച്ച്‌ നാട്‌

P Krishnapilla

പി കൃഷ്ണപിള്ള ദിനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എസ് സതീഷ് പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Aug 20, 2025, 03:18 AM | 1 min read

തിരുവനന്തപുരം/കൊച്ചി

കേരളത്തിന്റെ സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ തൊഴിലാളികളെയും കർഷകരെയും അണിനിരത്തി സഖാക്കളുടെ സഖാവായി മാറിയ പി കൃഷ്‌ണപിള്ളയുടെ 77–ാം അനുസ്‌മരണദിനം സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ആചരിച്ചു. പാർടി ഓഫീസുകൾ അലങ്കരിച്ചും പതാക ഉയർത്തിയും അനുസ്‌മരണ യോഗങ്ങൾ സംഘടിപ്പിച്ചു. പാലിയേറ്റീവ്‌ പരിചരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നേതാക്കളും പ്രവർത്തകരും കിടപ്പുരോഗികളെ സന്ദർശിച്ചു. ഒന്നരലക്ഷത്തിലേറെ കിടപ്പുരോഗികളെയാണ്‌ സന്ദർശിച്ചത്‌. എകെജി സെന്ററിൽ കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത്‌ ദിനേശൻ പതാക ഉയർത്തി.


സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ കലൂർ ലെനിൻ സെന്ററിലും ദേശാഭിമാനി കൊച്ചി യൂണിറ്റിലും ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌ പതാക ഉയർത്തി. ദേശാഭിമാനി കൊച്ചി യൂണിറ്റിൽ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്‌മരണ യോഗം എസ്‌ സതീഷ്‌ ഉദ്‌ഘാടനം ചെയ്‌തു.


കളമശേരി ബി ടി ആർ മന്ദിരത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ളയും വെണ്ണല ലോക്കൽ കമ്മിറ്റി ഓഫീസിൽ സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണിയും പതാക ഉയർത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home