പി ഇന്ദിരയുടെ നിര്യാണത്തിൽ അനുശോചിച്ചു

പി ഇന്ദിര അനുശോചനയോഗത്തിൽ കെഎസ്‌എസ്‌പിയു സംസ്ഥാന സെക്രട്ടറി കെ മോഹനൻ സംസാരിക്കുന്നു
പെരുമ്പാവൂർ
രാഷ്ട്രീയ സാമൂഹ്യരംഗത്ത് സജീവസാന്നിധ്യമായിരുന്ന പി ഇന്ദിരയുടെ നിര്യാണത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അനുശോചിച്ചു. കെഎസ്‌എസ്‌പിയു ജില്ലാ കമ്മിറ്റി അംഗവും സീനിയർ സിറ്റിസൺസ് വെൽ-െഫയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും സിപിഐ എം അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് പ്രസിഡന്റുമായിരുന്നു പി ഇന്ദിര.
യോഗത്തിൽ കെഎസ്‌എസ്‌പിയു സംസ്ഥാന കമ്മിറ്റി അംഗം പി വി സുകുമാരൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ മോഹനൻ, സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ അലി അക്ബർ, വി മുരളീധരൻ, സി കെ ഗിരി, ഡോ. പി എസ് സുബിൻ, ശാന്ത മണി, എം പി ശോശാമ്മ, എം കെ കൃഷ്ണൻ നമ്പൂതിരി, കെ എ കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു.










0 comments