അവയവദാന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കാലടി
മാണിക്കമംഗലം എൻഎസ്എസ് ഹയർ സെക്കന്‍ഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് യൂണിറ്റ്, ഹൃദയപൂർവം പദ്ധതിയുടെ രണ്ടാംഘട്ട പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തങ്കച്ചൻ തോമസ് ക്ലാസെടുത്തു. മസ്തിഷ്കമരണം സംഭവിച്ച്, അവയവദാനം ചെയ്ത യുവാവായ ബിൽജിത്തിന്റെ അച്ഛന്‍ ബിജു ക്യാമ്പില്‍ പങ്കെടുത്തു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാൻ അവയവദാനത്തിനുള്ള സമ്മതപത്രം വേദിയിൽ നൽകി. പ്രിൻസിപ്പല്‍ സുജ രഘുനാഥ്, സ്കൗട്ട് അധ്യാപകൻ പി രഘു, പിടിഎ പ്രസിഡന്റ് വി ബി സിദിൽ കുമാർ, ജോസഫ് പുതുശേരി എന്നിവർ സംസാരിച്ചു.









0 comments