കൺസ്യൂമർഫെഡ് ഓണം വിപണി 16മുതൽ

കൊച്ചി
ഓണക്കാലത്ത് കൺസ്യൂമർഫെഡ് സംസ്ഥാനത്ത് 2000 സഹകരണ വിപണികൾ ഒരുക്കുമെന്ന് ചെയർമാൻ പി എം ഇസ്‌മയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 16മുതൽ 25വരെ പ്രവർത്തിക്കും.
ത്രിവേണി സൂപ്പർ മാർക്കറ്റുകൾ, ജില്ലാ മൊത്തവ്യാപാര സഹകരണ സ്റ്റോറുകൾ, പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങൾ, എസ്‌സി–എസ്‌ടി സംഘങ്ങൾ, ഫിഷർമെൻ സഹകരണ സംഘങ്ങൾ എന്നിവ മുഖേനയാണ് വിപണനകേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ജയ അരി, കുറുവ അരി, മട്ട അരി (മൂന്ന് കിലോ വീതം), പച്ചരി (രണ്ട് കിലോ), പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവര പരിപ്പ്, വൻപയർ, മുളക് (ഒരു കിലോ വീതം), മല്ലി (അര കിലോ), വെളിച്ചെണ്ണ (അര ലിറ്റർ) എന്നിവ സബ്‌സിഡി നിരക്കിൽ വിൽപ്പന നടത്തും.
പൊതുമാർക്കറ്റിനേക്കാൾ ഏകദേശം 30–50 ശതമാനംവരെ വിലക്കുറവുണ്ടാകും.
പൊതുവിപണിയിൽ 1735 രൂപ വിലവരുന്ന 13 ഇനങ്ങൾ 1042 രൂപയ്ക്ക് മേളയിലൂടെ ലഭിക്കും. ജയ അരി, കുറുവ അരി, കുത്തരി (കിലോയ്ക്ക് 33 രൂപ), പച്ചരി (29), പഞ്ചസാര (34.65), ഉഴുന്ന് (87), ചെറുപയർ (85), കടല (63), തുവര പരിപ്പ് (83), വൻപയർ (68), മുളക് (136.50) (ഒരു കിലോ വീതം), മല്ലി (അര കിലോ-–47.25), വെളിച്ചെണ്ണ (അര ലിറ്റർ– 116) എന്നിങ്ങനെയാണ് വില. സംസ്ഥാന ഉദ്‌ഘാടനം വെള്ളി വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും.
കൺസ്യൂമർഫെഡ് എംഡി ആർ ശിവകുമാറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
25വരെ പ്രവർത്തിക്കും









0 comments