ജനമനസ്സറിഞ്ഞ് എം വി നിതമോൾ

കോലഞ്ചേരി
കമ്പനി ഭരണത്തിനെതിരെയുള്ള പോരാട്ടത്തിലെ പുത്തൻപ്രതീക്ഷയായ ജില്ലാപഞ്ചായത്ത് കോലഞ്ചേരി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി എം വി നിതമോൾക്ക് ഉജ്വല സ്വീകരണം. അധികാരത്തർക്കങ്ങളിൽ വികസനം മുരടിച്ച പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഡിവിഷനിലും കോർപറേറ്റ് ഭരണംകൊണ്ട് ജീവിതം പൊറുതിമുട്ടിയ ഐക്കരനാട് പഞ്ചായത്തിലെ കടയിരുപ്പ് ഡിവിഷനിലുമായിരുന്നു സ്വീകരണം.
കോലഞ്ചേരിയിലെ കക്കാട്ടുപാറയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് 17 കേന്ദ്രങ്ങളിലെ സ്വീകരണശേഷം അയ്യങ്കുഴിതാഴത്ത് സമാപിച്ചു. കടയിരുപ്പിൽ വലമ്പൂർകുരിശിൽനിന്ന് ആരംഭിച്ച് 14 കേന്ദ്രങ്ങളിൽ പര്യടനം നടത്തി പെരുവംമൂഴിയിൽ സമാപിച്ചു. ഇരുചക്രവാഹനങ്ങളുട അകമ്പടിയോടെ എത്തിച്ചേർന്ന സ്ഥാനാർഥികളെ വൻജനാവലി വിവിധ കേന്ദ്രങ്ങളിൽ സ്വീകരിച്ചു. ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥികളായ എൻ വി കൃഷ്ണൻകുട്ടി, സന്ധ്യ അനിൽകുമാർ എന്നിവരും പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളും ഒപ്പമുണ്ടായി. കുന്നത്തുനാട് പഞ്ചായത്തിലാണ് വ്യാഴാഴ്ച സ്വീകരണം. രാവിലെ 7.30ന് ട്രാൻസ്ഫോർമർ കവലയിൽനിന്ന് ആരംഭിച്ച് രാത്രി 7.45ന് മോറക്കാല പള്ളിമുകളിൽ സമാപിക്കും.








0 comments