ad
Deshabhimani

നെല്ലിക്കുഴിക്കിത്‌ 
സുവർണ കാലം

nellikkuzhi panchayath

നെല്ലിക്കുഴി പഞ്ചായത്തിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന്റെ കല്ലിടലും പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനവും മന്ത്രി പി രാജീവ് നിർവഹിക്കുന്നു (ഫയൽ ചിത്രം)

avatar
ജോഷി അറയ്ക്കൽ

Published on Oct 01, 2025, 03:48 AM | 1 min read


​കോതമംഗലം

നെല്ലിക്കുഴി പഞ്ചായത്തിന് എൽഡിഎഫ് സമ്മാനിച്ചത് വികസനമുന്നേറ്റത്തിന്റെ പുതുചരിത്രം. അഞ്ചുവർഷത്തെ സമാനതകളില്ലാത്ത വികസനം പ്രദേശത്തിന്റെ സുവർണ കാലഘട്ടമായി. കുടിവെള്ളം, പാർപ്പിടം, ആരോഗ്യ മേഖലകളിലെ വിവിധ പദ്ധതികൾ, മാലിന്യസംസ്കരണം എന്നിവയ്‌ക്ക് മുഖ്യപരിഗണന നൽകി. സംസ്ഥാന സർക്കാരിന്റെയും ആന്റണി ജോൺ എംഎൽഎയുടെയും പിന്തുണ പ്രവർത്തനങ്ങൾക്ക്‌ കരുത്തായി.


ലൈഫ് ഭവന പദ്ധതിപ്രകാരം 358 വീടുകൾ അനുവദിച്ചു. 70 കുടുംബങ്ങൾക്ക് സ്ഥലം വാങ്ങി വീടും അനുവദിച്ചു. ഭൂരഹിത ഭവനരഹിതരായ 42 കുടുംബങ്ങൾക്ക്‌ "മനസ്സോടിത്തിരിമണ്ണ്' ക്യാമ്പയിന്റെ ഭാഗമായി ഫ്ലാറ്റ് സമുച്ചയം പദ്ധതി പുരോഗമിക്കുന്നു. പുതിയ പഞ്ചായത്ത് ഓഫീസ് മന്ദിരം യാഥാർഥ്യമാകുന്നു. ‘വെളിച്ചം’ പദ്ധതിയുടെ ഭാഗമായി മുഴുവൻ വാർഡുകളിലെയും ഗ്രാമീണ റോഡുകളിൽ 6800ഓളം വഴിവിളക്കുകൾ സ്ഥാപിച്ചു. 615 ഗ്രാമീണ റോഡുകൾ നവീകരിച്ചു. എല്ലാ വാർഡിലും കുടിവെള്ളപദ്ധതികൾ നടപ്പാക്കി. മുഴുവൻ അങ്കണവാടികളും സ്കൂളുകളിലെ ക്ലാസ് റൂമുകളും സ്മാർട്ടാക്കി. ആരോഗ്യമേഖലയിൽ പിഎച്ച്സി, എഫ്എച്ച്സിയാക്കി ഉയർത്തി. മികച്ച ലാബ്, പാലിയേറ്റീവ് സംവിധാനം, ഫിസിയോതെറാപ്പി സെന്റർ എന്നിവ ഒരുക്കി. പഞ്ചായത്തിൽ സിവിൽ സർവീസ് അക്കാദമിയുടെ കീഴിൽ പിഎസ്‌സി പരിശീലനം ആരംഭിച്ചു. തൊഴിൽമേളയും സംഘടിപ്പിച്ചു.


പഞ്ചായത്ത് മിനിസ്റ്റേഡിയം പുനർനിർമിച്ച് ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയമാക്കി ഉയർത്തി. ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ തൃക്കാരിയൂർ തോട് നവീകരിച്ചു. പ്രധാന തോടുകളും ചിറകളും നവീകരിച്ചു. പഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്തമാക്കി. പഞ്ചായത്ത്‌ ഐഎസ്ഒ സർട്ടിഫിക്കേഷൻ നേടി. അഞ്ചുവർഷം 125 കോടി രൂപയുടെ ക്ഷേമ–വികസന പ്രവർത്തനങ്ങൾ നടപ്പാക്കി.


പ്രധാന നേട്ടങ്ങൾ

 ലൈഫ് ഭവന പദ്ധതിപ്രകാരം 
 358 വീടുകൾ അനുവദിച്ചു

പുതിയ പഞ്ചായത്ത് ഓഫീസ് മന്ദിരം
 യാഥാർഥ്യമാകുന്നു

615 ഗ്രാമീണ റോഡുകൾ നവീകരിച്ചു

പഞ്ചായത്ത് മിനിസ്റ്റേഡിയം ഫ്ലഡ്‌ലിറ്റ്
 സ്റ്റേഡിയമാക്കി ഉയർത്തി

പഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്തമാക്കി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home