രാത്രിയിലെ മൈക്ക് നിരോധനം പുനഃപരിശോധിക്കണം: നന്മ

നന്മ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് സേവ്യർ പുൽപ്പാട്ട് ഉദ‍്ഘാടനം ചെയ്യുന്നു
കളമശേരി
രാത്രി പത്തിനുശേഷമുള്ള മൈക്ക് നിരോധനം പുനഃപരിശോധിക്കണമെന്ന് മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന പ്രസിഡന്റ് സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജിത്‌കുമാർ ഗോതുരുത്ത് അധ്യക്ഷനായി. രവി കേച്ചേരി, എൻ എൻ ആർ കുമാർ, ദിനേശ് പുലിമുഖത്ത്, എൻ സി സജീവ്, എൻ സുരൻ, ഷാജി കരിപ്പായി തുടങ്ങിയവർ സംസാരിച്ചു. പുരസ്കാരങ്ങൾ നേടിയ കലാകാരന്മാരെ ആദരിച്ചു. ഭാരവാഹികൾ: അജിത്കുമാർ ഗോതുരുത്ത് (പ്രസിഡന്റ്), ദിനേശ് പുലിമുഖത്ത് (സെക്രട്ടറി), എൻ എൻ ആർ കുമാർ (ട്രഷറർ).









0 comments