ad
Deshabhimani

മൂവാറ്റുപുഴ ബ്ലോക്കിൽ വികസന 'ബ്ലോക്ക്‌'

muvattupuzha block

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പായിപ്ര സൗത്തിൽ നിർമിച്ച 
ബാഡ്മിന്റൺ കോർട്ട്

avatar
പി ജി ബിജു

Published on Nov 08, 2025, 02:29 AM | 1 min read


മൂവാറ്റുപുഴ

വികസനപ്രവർത്തനങ്ങൾ ഏറ്റെടുക്കാതെയാണ്‌ മൂവാറ്റുപുഴ ബ്ലോക്കിലെ യുഡിഎഫ്‌ ഭരണസമിതി അഞ്ചുവർഷം പൂർത്തിയാക്കുന്നത്‌. അഞ്ചുവർഷത്തിനിടെ രണ്ട് പ്രസിഡന്റുമാരും മൂന്ന് വൈസ് പ്രസിഡന്റുമാരുമുണ്ടായി. ഒരംഗത്തിന്റെ ഭൂരിപക്ഷമുള്ള സമിതി തനതുഫണ്ട്‌ ഉപയോഗിച്ച് കൂടുതൽ പദ്ധതികൾ നടപ്പാക്കിയില്ല.


പ്രാദേശികവിഭവങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്താതിരുന്ന ഭരണസമിതി കാര്‍ഷികമേഖലയിലും ഇടപെട്ടില്ല. വിനോദസഞ്ചാരപദ്ധതികൾ, കാവ് സംരക്ഷണപദ്ധതി തുടങ്ങിയവയും പ്രയോജനപ്പെടുത്തിയില്ല. പണ്ടപ്പിള്ളി പിഎച്ച്സിയിൽ നിലവിലുണ്ടായിരുന്ന കിടത്തിച്ചികിത്സ നിർത്തിയത് പുനരാരംഭിക്കാൻ ശ്രമമുണ്ടായില്ല.


എന്നാൽ, എൽഡിഎഫ് അംഗങ്ങളുടെ ഇടപെടലിലൂടെ ബ്ലോക്ക് പഞ്ചായത്തിൽ സംസ്ഥാന സർക്കാരിന്റെ സഹായത്താൽ വികസനപദ്ധതികൾ നടപ്പാക്കാനായി. കല്ലൂർക്കാട് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നവീകരണവും സംസ്ഥാന സർക്കാരിന്റെ മെയിന്റനൻസ് ഗ്രാന്റ് ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് മന്ദിരത്തിന്റെ നവീകരണവും നടത്തി. വിവിധ റോഡുകളുടെ നിർമാണത്തിന് സർക്കാർ ഫണ്ട് ഉപയോഗിച്ചു. ഒമ്പത്‌ ലക്ഷം രൂപ ചെലവിട്ട്‌ പായിപ്ര സൗത്തിൽ ബാഡ്മിന്റൺ കോർട്ട്, ഓപ്പൺ സ്റ്റേഡിയം എന്നിവ നിർമിച്ചു. അങ്കണവാടികൾ, കുളങ്ങൾ എന്നിവ നവീകരിക്കുന്നതിന് സർക്കാർഫണ്ട് ഉപയോഗപ്പെടുത്തി. പട്ടികജാതിവിഭാഗത്തിലെ കുട്ടികൾക്ക് പഠനമുറികളും നിർമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home