മൂരുകാവ് അങ്കണവാടി തുറന്നു

പെരുമ്പാവൂർ
രായമംഗലം പഞ്ചായത്ത് നാലാംവാർഡിൽ നിർമിച്ച മൂരുകാവ് അങ്കണവാടി കെട്ടിടം തുറന്നു. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടിക്ക് പെരിയാർവാലിയുടെ മൂരുകാവിലുള്ള അഞ്ച് സെന്റ് സർക്കാർ സാമൂഹ്യക്ഷേമവകുപ്പിന് കൈമാറിയാണ് 29 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടം നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് ദീപ ജോയ് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ സ്‌മിത അനിൽകുമാർ, ബിജു കുര്യാക്കോസ്, രാജി ബിജു, വാർഡ് മെമ്പർ എം കെ ഫെബിൻ, അസിസ്റ്റന്റ് എൻജിനിയർ ജി സുഭാഷ് എന്നിവർ സംസാരിച്ചു.









0 comments