മോഹനവീണയിൽ സംഗീതലഹരി പകർന്ന് വിശ്വമോഹൻ ഭട്ട്

കൊച്ചി
മോഹനവീണയുടെ ഉപജ്ഞാതാവ് പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ടിന്റെ മോഹനവീണക്കച്ചേരി വൈറ്റില ആസാദിയില്‍ അരങ്ങേറി. ഹിമാന്‍ഷു ബാല്‍കൃഷ്ണ മഹന്ത് തബലയിൽ അകമ്പടിയായി. സൊസൈറ്റി ഫോര്‍ ദി പ്രൊമോഷന്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക് ആൻഡ് കള്‍ച്ചര്‍ അമംഗ്സ്റ്റ് യൂത്ത് (സ്പിക്മാകെ) കേരള ഘടകത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആൻഡ് ഡിസൈന്‍ ഇന്നൊവേഷന്‍ (ആസാദി) ചെയര്‍മാന്‍ പ്രൊഫ. സി ആര്‍ അജിത് പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ടിനും ഹിമാന്‍ഷു ബാല്‍കൃഷ്ണ മഹന്തിനും ഉപഹാരങ്ങള്‍ കൈമാറി. തുടര്‍ന്ന് കുസാറ്റിലും പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് മോഹനവീണ വായിച്ചു.
വ്യാഴം പകൽ 1.30ന് പുത്തന്‍കുരിശ് മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സിലും 4.30ന് കാക്കനാട് രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസിലും വെള്ളി രാവിലെ 10.30ന് ചോറ്റാനിക്കര ഗ്ലോബല്‍ സ്‌കൂളിലും രണ്ടിന് കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സിലും മോഹനവീണ കച്ചേരി അരങ്ങേറും.








0 comments