Deshabhimani

ശ്രീനിധി സുരേഷ് 
‘മിസ് കേരള 2025’

Miss Kerala 2025

ഇംപ്രസാരിയോ സില്‍വര്‍ ജൂബിലി എഡിഷന്‍ മിസ് കേരള 2025 
ശ്രീനിധി സുരേഷ് (മധ്യത്തില്‍). ഫസ്റ്റ് റണ്ണറപ്പ് അഞ്ജലി ഷമീറും (വലത്) സെക്കൻഡ് റണ്ണറപ്പ് നിതാര സൂസന്‍ ജേക്കബ്ബും (ഇടത്)

വെബ് ഡെസ്ക്

Published on Sep 16, 2025, 01:07 AM | 1 min read

കൊച്ചി

സ്വയംവര സില്‍ക്‌സ് ഇംപ്രസാരിയോ മിസ് കേരള സില്‍വര്‍ ജൂബിലി എഡിഷനില്‍ സൗന്ദര്യ കിരീടം ശ്രീനിധി സുരേഷിന്. സര്‍ക്കിള്‍ ഓഫ് ഇലക്വന്‍സാണ് ടൈറ്റില്‍ വിന്നര്‍. കഴിഞ്ഞവര്‍ഷത്തെ മിസ് കേരള മേഘ ആന്റണി ശ്രീനിധിയെ കിരീടമണിയിച്ചു. അഞ്ജലി ഷമീര്‍ ഇറ്റേണല്‍ ബ്യൂട്ടി ഫസ്റ്റ് റണ്ണറപ്പും നിതാര സൂസന്‍ ജേക്കബ് ബ്യൂട്ടി വിത്ത് എലഗന്‍സ് സെക്കൻഡ്‌ റണ്ണറപ്പുമായി.



തിരുവനന്തപുരം സ്വദേശിയായ ശ്രീനിധി നിയമ വിദ്യാര്‍ഥിനിയാണ്. തൃശൂര്‍ സ്വദേശിയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ഥിനി അഞ്ജലി ഷമീര്‍. പ്രോജക്ട് ഡിസൈനറായ നിതാര സൂസന്‍ ജേക്കബ് തിരുവല്ല സ്വദേശിയാണ്.



എയ്ഞ്ചല്‍ തോമസ്, ദേവിക വിദ്യാധരന്‍, ബി ലക്ഷ്മിപ്രിയ, ശ്രീനിധി, ജിനു, പൂജ സത്യേന്ദ്രന്‍, അഞ്ജലി ഷമീര്‍, എൽ എസ്‌ ശ്രീലക്ഷ്മി എന്നിവര്‍ വിവിധ സബ്ടൈറ്റില്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. സുകന്യ സുധാകരന്‍, വിജയ് വര്‍ഗീസ് മൂലന്‍, അശ്വതി ശ്രീകാന്ത്, സംവിധായകന്‍ തരുണ്‍ മൂര്‍ത്തി, നര്‍ത്തകി ഡോ. നീന പ്രസാദ്, പരസ്യസംവിധായകൻ ഭാസ്‌കരന്‍ ചന്ദ്രശേഖര്‍, ഷാനു സുരേഷ്, ഹേമന്ത് മേനോന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home