മെട്രോ സിനിമയുടെ പോസ്റ്റർ മോഹൻലാൽ പ്രകാശിപ്പിച്ചു

മെട്രോ സിനിമയുടെ പോസ്റ്റർ സംവിധായകൻ മഹേഷ് നാരായണന് നൽകി മോഹൻലാൽ പ്രകാശിപ്പിക്കുന്നു
കൊച്ചി
കൊച്ചി മെട്രോ ഹ്രസ്വചിത്ര മേളയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് നിർമിക്കുന്ന സിനിമയുടെ പോസ്റ്റർ മേളയുടെ ചെയർമാൻകൂടിയായ നടൻ മോഹൻലാൽ പ്രകാശിപ്പിച്ചു. വൈറ്റില അബാം സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ സംവിധായകൻ മഹേഷ് നാരായണൻ പോസ്റ്റർ ഏറ്റുവാങ്ങി.
സിനിമാസംഘടനകളായ അമ്മ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, മാക്ട, ഫെഫ്ക, ഫിലിം ചേംബർ എന്നിവയുടെ സഹകരണത്തോടെയാണ് ആദ്യചിത്രത്തിന്റെ നിർമാണം.









0 comments