ad
Deshabhimani

വികസനത്തിൽ മഴുവന്നൂർ ‘ക്ലീൻ ബ‍ൗൾഡ്‌’

mazhuvannur panchayath

മഴുവന്നൂർ പഞ്ചായത്തിലെ തകർന്നുകിടക്കുന്ന 
പാതാളപ്പറമ്പ്–എടത്താക്കര റോഡ്

avatar
എൻ കെ ജിബി

Published on Oct 06, 2025, 04:20 AM | 1 min read


കോലഞ്ചേരി

വികസനത്തിൽ മഴുവന്നൂരിനെ ക്ലീൾ ബ‍ൗൾഡാക്കി ട്വന്റി 20 ഭരണസമിതി. അഴിമതിയും കെടുകാര്യസ്ഥതയും അധികാരഗർവും മുഖമുദ്രയാക്കിയ ഭരണസമിതിക്ക്‌ ജനങ്ങളുടെ പ്രശ്‌നങ്ങൾ വെറും തമാശയായി. കാർഷികമേഖല പൂർണമായും തകർന്നു. ക്വാറം തികയാതെ ഭരണസമിതിയോഗങ്ങൾ മാറ്റിവയ്‌ക്കും. സ്ഥിരംസമിതി യോഗങ്ങൾ ചേരാറില്ല. ഭരണകക്ഷിയിലെ പടലപ്പിണക്കവും ദീർഘവീക്ഷണമില്ലാത്ത നടപടികളും ഭരണത്തെ കാര്യമായി ബാധിച്ചു. ഭരണകക്ഷിയിലെ നാല് അംഗങ്ങൾ പൂർണമായും വിട്ടുനിൽക്കുന്നു.


പദ്ധതികളിലെ അഴിമതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയില്ല. സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് വഴി സ്വകാര്യ വ്യക്തികളിൽനിന്ന്‌ സമാഹരിച്ച 46 ലക്ഷം രൂപ ട്വന്റി -20 നേതൃത്വം കൈവശപ്പെടുത്തി. ഇത് മറച്ചുവച്ച് പഞ്ചായത്തിന്റെ 25 ലക്ഷം ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ​ മംഗലത്തുനട -മൗണ്ട്‌ ഹൊരേബ്, കാവുംപടി- ഇലഞ്ഞിക്കാപ്പിള്ളി- തൊമ്മച്ചൻപീടിക, കിളിമുകൾ- മില്ലുംപടി, വലമ്പൂർ- മഹിളാസമാജം -കല്ലേപാടം, പാതാളപറന്പ്‌ എടത്താക്കര തുടങ്ങിയ റോഡുകളെല്ലാം തകർന്നു.


ആരോഗ്യ, വിദ്യാഭ്യാസ മേഖലയെ പൂർണമായും തഴഞ്ഞു.

1600 ഏക്കർ കൃഷി നാമാവശേഷമായി.

കാഞ്ഞിരമറ്റം, കളപ്പുരത്താഴം, നിരവത്ത്, പുളിക്കായത്തുതാഴം, കുമ്പളം, ഇടത്താക്കര തുടങ്ങിയ പാടശേഖരങ്ങൾ തരിശായി

ഐരാപുരം കുടുംബാരോഗ്യകേന്ദ്രത്തിൽ അഞ്ച് വർഷം ഒരുപദ്ധതിയുമില്ല​

പട്ടികജാതി ഫണ്ട് പാഴാക്കി

എസ്‌സി വീടുകളുടെ നിർമാണം പൂർത്തിയായില്ല

കുടിവെള്ളക്ഷാമം രൂക്ഷം

തേരാപ്പാറ -ഓലിപ്പാറ കുടിവെള്ളപദ്ധതി പാതിവഴിയിൽ

പാലത്താലി നെടുമല ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ലീഡിങ്‌ ചാനലുകൾ മണ്ണെടുപ്പുമൂലം അടഞ്ഞു

മാലിന്യം വഴിയിൽത്തന്നെ. ഇ-–ഓട്ടോ ഇല്ല, നിരീക്ഷണ കാമറകളില്ല

പ്രഭാതഭക്ഷണം പ്രഖ്യാപനത്തിൽമാത്രം

ഗ്രാമീണ റോഡുകൾ പൂർണമായും തകർന്നു

അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും നിയമനം നടത്തിയില്ല

31 അങ്കണവാടികളിൽ 24 എണ്ണത്തിലും താൽക്കാലിക ജീവനക്കാർ

വയോജനങ്ങൾക്കും പദ്ധതികളില്ല




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home