മറ്റൂർ സാമൂഹ്യാരോഗ്യകേന്ദ്രം
ആംബുലൻസ് ലഭിക്കാതെ രോഗി മരിച്ചതിൽ അന്വേഷണം വേണമെന്ന് എൽഡിഎഫ്

കാലടി
മറ്റൂർ സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ ആംബുലൻസ് കിട്ടാതെ രോഗി മരിച്ച വിഷയത്തിൽ അടിയന്തര അന്വേഷണം വേണമെന്ന് എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ ആവശ്യപ്പെട്ടു. വ്യാഴാഴ്ചയായിരുന്നു സംഭവം.
കാഞ്ഞൂർ പാറപ്പുറത്തുള്ള ലിസ്യൂ പാർക്കിലെ താമസക്കാരിയായ വയോധികയെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് മറ്റൂരിലെ സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്. ആശുപത്രിയിലെത്തിയ ഉടനെ പ്രഥമശുശ്രൂഷ നൽകി. വിദഗ്ധചികിത്സയ്‌ക്കായി മറ്റേതെങ്കിലും ആശുപത്രിയിൽ എത്രയും പെട്ടെന്ന് എത്തിക്കാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടു. കാലടിയിൽ ആ സമയം ആംബുലൻസ് ലഭിച്ചില്ല.
സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഷെഡിൽ പാർക്ക് ചെയ്‌തിരുന്ന ആംബുലൻസിൽ രോഗിയെ മറ്റൊരു ആശുപത്രിയിൽ എത്തിക്കാൻ മറ്റൊരു രോഗി ആശുപത്രിജീവനക്കാരോട് ആവശ്യപ്പെട്ടു. ഇതേസമയം, ആംബുലൻസ് ഡ്രൈവർ ബാങ്കിൽ പണമടയ്ക്കാൻ പോയിരിക്കുകയായിരുന്നു. തുടർന്ന് അങ്കമാലിയിൽനിന്ന് ആംബുലൻസ് എത്തിയപ്പോഴേക്കും രോഗി മരിച്ചു.
കാലടി സാമൂഹ്യാരോഗ്യകേന്ദ്രം അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ്. യുഡിഎഫ് നേതൃത്വത്തിലുള്ള കോൺഗ്രസ് കാലടി പഞ്ചായത്ത് ഭരണസമിതി വിഷയത്തിൽ മാപ്പ് പറയണമെന്നും കുറ്റക്കാർക്കെതിരെ അടിയന്തരനടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ അംഗങ്ങളായ എം ടി വർഗീസ്, പി എം അരുൺദാസ്, ഷിൻ മാത്യു, പീറ്റർ ഇത്താപ്പിരി എന്നിവർ ആവശ്യപ്പെട്ടു.









0 comments