ക്ഷീരസംഘത്തിലേക്ക് മാർച്ചും ധർണയും നടത്തി

കർഷകസംഘം വാരപ്പെട്ടി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാരപ്പെട്ടി ക്ഷീരസഹകരണ സംഘത്തിനുമുന്നിൽ നടത്തിയ ധർണ സിപിഐ എം ഏരിയ സെക്രട്ടറി എ എ അൻഷാദ് ഉദ്ഘാടനം ചെയ്യുന്നു
കവളങ്ങാട്
കർഷകസംഘം വാരപ്പെട്ടി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാരപ്പെട്ടി ക്ഷീരസഹകരണ സംഘത്തിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. വാരപ്പെട്ടി ക്ഷീരസഹകരണ സംഘത്തിലെ പ്രസിഡന്റും ഭരണസമിതി അംഗങ്ങളും രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചത്.
നിയമത്തിനുവിരുദ്ധമായി ഭരണസമിതി അംഗങ്ങളും പ്രസിഡന്റും സ്ഥാനത്ത് തുടരുന്നുവെന്ന പരാതിയെത്തുടർന്ന് ക്ഷീരവികസന ഡയറക്ടറേറ്റ് പരിശോധന നടത്തി. ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. പശു ഇല്ലാത്തവർ കൃത്രിമം കാണിച്ച് സഹകരണ സംഘത്തിൽ അംഗത്വം നിലനിർത്തുന്നതും പരിശോധനയില്‍ കണ്ടെത്തി.
സമരം, സിപിഐ എം കവളങ്ങാട് ഏരിയ സെക്രട്ടറി എ എ അൻഷാദ് ഉദ്ഘാടനം ചെയ്തു. കർഷസംഘം വില്ലേജ് പ്രസിഡന്റ് മാത്യു കെ ഐസക് അധ്യക്ഷനായി. എ ആർ അനി, വി കെ റെജി, എം പി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.










0 comments