ad
Deshabhimani

മറുനാടന്‍ വേണ്ട, 
തനിനാടൻ ആണ് താരം

mango

പൊന്നുരുന്നി പാലത്തിനുസമീപം വ്യാപാരസ്ഥാപനത്തിൽ വിൽപ്പനയ്ക്കുവച്ചിരിക്കുന്ന നാടൻ മാങ്ങകൾ

avatar
വിവേക് വേണു​ഗോപാലന്‍

Published on May 07, 2025, 01:57 AM | 1 min read

കൊച്ചി

വേനൽച്ചൂടിൽ മധുരം നിറച്ച് മാമ്പഴവിപണി സജീവമായി. പഴക്കടകളിലെ വിൽപ്പനയിൽ മാമ്പഴംതന്നെയാണ് താരം. വഴിയോരങ്ങളിലും മാമ്പഴങ്ങളുടെ വൻനിരയാണ്. മൂവാണ്ടൻ, ചന്ത്രക്കാരൻ, നീലം, സേലം, സിന്ദൂരം, കല്ലുകെട്ടി, പ്രീയൂർ, കറിമാങ്ങ, കോട്ടപറമ്പന്‍, ഇമാംപസന്ദ് എന്നിവയെല്ലാമാണ് വിൽപ്പനയില്‍ ‍മുന്നില്‍. 30 മുതൽ 160 രൂപവരെയാണ് മാമ്പഴവില.


കല്ലുകെട്ടിക്കാണ് കൂടുതല്‍ വില, കിലോയ്ക്ക് 160 രൂപ. വിലക്കുറവ് മൂവാണ്ടനും കിലോ 30 രൂപ. മാമ്പഴത്തില്‍ ഡിമാൻഡ്‌ കൂടുതൽ വരുന്നത് ചന്ത്രക്കാരനാണെങ്കിലും പലപ്പോഴും ഈ ഇനം കിട്ടാറില്ലെന്ന് തമ്മനത്തെ വ്യാപാരി എ ആയിഷ പറയുന്നു.


മാങ്ങകള്‍ ഭൂരിഭാ​ഗവും ജില്ലയിലെ വീടുകളില്‍നിന്ന്‌ ശേഖരിക്കുന്നവയാണ്. ഒരുവീട്ടിലെ മാവിൽനിന്നുള്ള മാങ്ങ നേരത്തേ ഉടമസ്ഥരുമായി പറഞ്ഞുറപ്പിക്കും. പാകമാകുമ്പോള്‍ ഇവ ശേഖരിക്കുന്നതാണ് രീതി. കീടനാശിനികളോ രാസവസ്തുക്കളോ ഉപയോ​ഗിക്കാത്ത "തനി നാടൻ' മാമ്പഴങ്ങളാണ് വിൽപ്പനയ്ക്കായി എത്തിച്ചിരിക്കുന്നത്.


വൈപ്പിന്‍, തമ്മനം, പള്ളുരുത്തി, ചോറ്റാനിക്കര, കടവന്ത്ര, കലൂർ, തൈക്കൂടം, വൈറ്റില, ചിറ്റൂർ എന്നിവിടങ്ങളിലെ വീടുകളില്‍നിന്നാണ് പ്രധാനമായും മാമ്പഴങ്ങൾ എത്തിക്കുന്നത്. സംസ്ഥാനത്ത് ചൂട് കനത്തതും മാമ്പഴവിപണി സജീവമാകാന്‍ കാരണമായി. ജ്യൂസ് ഉണ്ടാക്കാനും കറിവയ്‌ക്കാനും വൻതോതിലാണ് നാടൻമാങ്ങകൾ വിറ്റുപോകുന്നതെന്ന് വില്‍പ്പനക്കാര്‍ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home