വേദപഠിതാക്കളുടെ സംഗമം
‘മാനവീയം 2025' സംഘടിപ്പിച്ചു

ആലുവ സൗഹൃദവേദിയും സബർമതി സൗഹൃദവേദി കീഴ്മാടും ചേർന്ന് സംഘടിപ്പിച്ച ‘മാനവീയം 2025’ ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു
ആലുവ
ആലുവ സൗഹൃദവേദിയും സബർമതി സൗഹൃദവേദി കീഴ്മാടും ചേർന്ന് വിവിധ മതങ്ങളിലെ വേദപഠിതാക്കളെ ഒരുമിച്ചുചേർത്ത് സംഘടിപ്പിച്ച മാനവീയം 2025 ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനംചെയ്തു.
ആലുവ ചാലക്കൽ അസ്ഹറുൽ ഉലൂം ക്യാമ്പസിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ എം പി ഫൈസൽ അസ്ഹരി അധ്യക്ഷനായി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി. വരാപ്പുഴ അതിരൂപത ബിഷപ് ഫാ. ആന്റണി വാലുങ്കൽ മുഖ്യപ്രഭാഷണം നടത്തി. ജസ്റ്റിസ് സി കെ അബ്ദുൾറഹിം ഭരണഘടനാസന്ദേശം നൽകി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ സാഹോദര്യപ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി.
പോത്തൻകോട് ശാന്തിഗിരി ആശ്രമം സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, നിരണം ഭദ്രാസനം മെത്രാപോലീത്ത ഗീവർഗീസ് മാർ കൂറിലോസ്, എറണാകുളം അതിരൂപത വൈദികസമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ, സംഘാടകസമിതി ജനറൽ കൺവീനർ കെ കെ സലിം, സബർമതി സൗഹൃദവേദി പ്രസിഡന്റ് സുനിൽ ഘോഷ് എന്നിവർ സംസാരിച്ചു.








0 comments