ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച സംഭവം ; പ്രതിഷേധം ശക്തം

ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചതിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി കലൂർ ദേശാഭിമാനി ജങ്‌ഷനിൽ സംഘടിപ്പിച്ച പ്രതിഷേധപ്രകടനം
കൊച്ചി
ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു ഗുണ്ടകൾ ആക്രമിച്ചതിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി കലൂർ ദേശാഭിമാനി ജങ്‌ഷനിൽ പ്രതിഷേധപ്രകടനം നടത്തി. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ ആർ വിജയ ഉദ്ഘാടനം ചെയ്തു.
പുഷ്പ ദാസ്, ടി വി അനിത, എം ബി ഷൈനി, ബീന ബാബുരാജ്, റീന അജയകുമാർ, എൻ സി ഉഷാകുമാരി, ടെസ്സി ജേക്കബ് എന്നിവർ സംസാരിച്ചു.
ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചതിനെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും ആരോഗ്യസ്ഥാപനങ്ങൾക്കുമുന്നിൽ പ്രതിഷേധപ്രകടനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ ഏലിയാസ് മാത്യു, എ സി ഗിരിജ, കെ യു ബോബിറ്റ്, കെ ആർ ദിനേശ് കുമാർ, കെ ആർ റെജുമോൻ, എൻ എ വിനോദ്, കെ പി വിനോദ്, ഒ വി മായ, എൻ ഇ സൂരജ്, കെ എ കൃഷ്ണകുമാർ, ടി എ മനീഷ, അന്നു ജീജ, പ്രഭുൽ, കെ കെ ബിനില്‍, ഇ കെ രതീഷ്, ഇ എൻ അബൂബക്കർ, ഡോ. എ വി അനിൽകുമാർ, പി ജെ കുര്യാക്കോസ്, ടി പ്രീത, പി പി നിസാർ, കെ കെ അനി, സൗജത്ത് മാത്യു, പി ജി ആന്റണി, കെ കെ അജിത, സി സമൻദാസ്, കെ കെ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.











0 comments