ad
Deshabhimani

70 കോടിയിലധികം രൂപയുടെ വികസനപദ്ധതികൾ

മഹാവികസനവുമായി 
മഹാരാജാസ്

maharajas college

മഹാരാജാസ് കോളേജിൽ ആധുനികരീതിയിൽ നിർമിച്ച ഓഡിറ്റോറിയം

വെബ് ഡെസ്ക്

Published on Oct 13, 2025, 03:11 AM | 2 min read

കൊച്ചി

എറണാകുളം മഹാരാജാസ് കോളേജിൽ ഒന്പതുവർഷത്തിനിടെ പൂർത്തിയാക്കിയത്‌ 70 കോടിയിലധികം രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ. ഒമ്പതുവർഷത്തിനിടെ (2016-–2025) സംസ്ഥാന സർക്കാർ സഹായത്തോടെ കോളേജ്‌ കൈവരിച്ചത് സമാനതകളില്ലാത്ത വികസനക്കുതിപ്പ്.



​പുതിയ അക്കാദമിക് ബ്ലോക്കുകൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്ക്, ആധുനിക ലൈബ്രറി സമുച്ചയം, ഹോസ്റ്റൽ സൗകര്യങ്ങൾ തുടങ്ങിയ വികസനനേട്ടങ്ങൾ മഹാരാജാസിനെ അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി ഉയർത്തി. കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്രമായ നവീകരണം ലക്ഷ്യമിട്ട് കിഫ്ബി, റൂസ, പ്ലാൻഫണ്ട്, കൊച്ചിൻ സ്‌മാർട്ട്‌ മിഷൻ ലിമിറ്റഡ്‌ (സിഎസ്‌എംഎൽ) തുടങ്ങിയവയുടെ വിവിധ ഫണ്ടുകൾ സംയോജിപ്പിച്ചാണ് വികസനപ്രവർത്തനങ്ങൾ യാഥാർഥ്യമാക്കിയത്.

മഹാരാജാസ് കോളേജിൽ നടപ്പാക്കിയത് ചരിത്രപരമായ വികസനപ്രവർത്തനങ്ങളാണെന്ന്‌ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ജി എൻ പ്രകാശ് പറഞ്ഞു. ഇവയെല്ലാം മഹാരാജാസിനെ മുൻനിര കലാലയമായി നിലനിർത്താൻ സഹായിക്കുന്നുവെന്ന്‌ പ്രിൻസിപ്പൽ പറഞ്ഞു. മഹാരാജാസിന് ഇത്രമാത്രം പരിഗണന ലഭിച്ച ഒരുകാലഘട്ടം മുമ്പുണ്ടായിട്ടില്ലെന്ന് ഗവേണിങ്‌ ബോഡി അംഗം ഡോ. എം എസ് മുരളി പറഞ്ഞു.


പുതിയ അക്കാദമിക് ബ്ലോക്ക്


മൂന്നുനിലകളിലായി നാല് ഡിപ്പാർട്ടുമെന്റുകൾക്ക് സൗകര്യമൊരുക്കുന്ന പുതിയ ബ്ലോക്കിനായി 9.4 കോടി രൂപ ചെലവഴിച്ചു.

ആധുനിക ലൈബ്രറി സമുച്ചയം


12.21 കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ലൈബ്രറി സമുച്ചയത്തിൽ വിദ്യാർഥികൾക്ക് ഏറ്റവും മികച്ച റഫറൻസ് സൗകര്യങ്ങൾ.

പുതിയ ഓഡിറ്റോറിയം


1000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള പുതിയ ഓഡിറ്റോറിയം, കെമിസ്ട്രി പിജി ബ്ലോക്കിന്റെ മൂന്നാംനില, സെമിനാർ ഹാൾ, സ്റ്റാഫ് ഹോസ്റ്റൽ നവീകരണം എന്നിവയ്ക്കായി 15.94 കോടി രൂപ ചെലവഴിച്ചു. 22 ലക്ഷം രൂപ ചെലവിൽ ഹെറിറ്റേജ് ബ്ലോക്കിലെ ഇംഗ്ലീഷ്, ഹിസ്റ്ററി വിഭാഗങ്ങളുടെ മേൽക്കൂര നവീകരിച്ചു.

പുതിയ കോഴ്സുകൾ


യുജി/പിജി ഇന്റഗ്രേറ്റഡ് ആർക്കിയോളജി, എംഎസ്‌സി ജിയോളജി എന്നീ രണ്ട് പുതിയ കോഴ്സുകൾ ആരംഭിച്ചു.

സിന്തറ്റിക് ട്രാക്കും 
ഹോക്കി ടർഫും


6.9 കോടി രൂപ ചെലവിൽ നിർമിച്ച സിന്തറ്റിക് ട്രാക്ക് കായികപരിശീലനത്തിന് പുതിയ മാനം നൽകി. 9.51 കോടി രൂപയുടെ ഹോക്കി ടർഫ്, കളിക്കാർക്ക് ലോകോത്തര നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കുന്നു.

ഹോസ്‌റ്റലുകളുടെ 
നിർമാണവും 
നവീകരണവും


10 കോടി രൂപയ്‌ക്ക്‌ മൂന്നുനിലകളോടുകൂടിയ പുതിയ ലേഡീസ് ഹോസ്റ്റൽ നിർമിച്ചു. ബോയ്സ് ഹോസ്റ്റലിൽ 1.25 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. 1.25 കോടിയുടെ പുതിയ മെസ് ഹാളിന്റെയും 45 ലക്ഷം രൂപ ചെലവിൽ ഹോസ്റ്റൽ ഓഫീസ് ഉൾപ്പെടെയുള്ള മറ്റ് സൗകര്യങ്ങളുടെയും നിർമാണം പുരോഗമിക്കുകയാണ്.

ഡ്രെയിനേജ് 
സംവിധാനങ്ങൾ


സെന്റർ സർക്കിളിലെ ഡ്രെയിനേജ് (46.6 ലക്ഷം), ഹോക്കി ടർഫിന്റെ സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഡ്രെയിനേജ് (43.78 ലക്ഷം) എന്നിവയ്‌ക്കായി തുക അനുവദിക്കുകയും പൊതുമരാമത്ത്‌ വകുപ്പിന്‌ കൈമാറുകയും ചെയ്‌തു.

റൂസ ഫണ്ട് വിനിയോഗം


2018-–19ൽ റൂസ ഫണ്ടിൽനിന്ന്‌ അനുവദിച്ച രണ്ടുകോടി രൂപയിൽനിന്ന്‌ 54 ലക്ഷം രൂപയ്ക്ക് ട്രാൻസ്ഫോർമർ സ്ഥാപിച്ചു. 45 ലക്ഷം രൂപയ്ക്ക് ജിഎൻആർ ഹാൾ എസി ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ നവീകരിച്ചു. ബാക്കി തുകയ്ക്ക് കോളേജിലെ പെയിന്റിങ്‌ ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home