ad
Deshabhimani

ചെറായി ഹെൽത്ത് ക്ലബ്ബിന്റെ 
ലോഗോ പ്രകാശിപ്പിച്ചു

logo

ചെറായി ദേവസ്വംനടയിലെ ഓപ്പൺ ജിമ്മുമായി ബന്ധപ്പെട്ട് രൂപീകരിച്ച ചെറായി ഹെൽത്ത് ക്ലബ്ബിന്റെ ലോഗോ 
പ്രകാശിപ്പിക്കലും അംഗത്വവിതരണവും പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഇ കെ ജയൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 12, 2026, 01:36 AM | 1 min read

വൈപ്പിൻ


ചെറായി ദേവസ്വംനടയിലെ ഓപ്പൺ ജിമ്മുമായി ബന്ധപ്പെട്ട് രൂപീകരിച്ച ചെറായി ഹെൽത്ത് ക്ലബ്ബിന്റെ ലോഗോ പ്രകാശിപ്പിക്കലും അംഗത്വഫോറം വിതരണവും പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഇ കെ ജയൻ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്തംഗം വി എസ് സുനിൽകുമാർ അധ്യക്ഷനായി. ലോക പഞ്ചഗുസ്തിതാരം ആൽഫി വർഗീസ് ലോഗോ പ്രകാശിപ്പിച്ചു.


ഹെൽത്ത് ഇൻസ്പെക്ടർ പി ജി ആന്റണി ലോകാരോഗ്യസന്ദേശം നൽകി. അംഗത്വഫോറം കായികാധ്യാപകൻ കെ പ്രദീപൻ വിതരണം ചെയ്‌തു. കണ്ണദാസ് തടിക്കൽ, വിനോദ് ഡിവൈൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വിനോദ് ഡിവൈൻ (പ്രസിഡന്റ്), വി ബി സുനിൽകുമാർ (വൈസ് പ്രസിഡന്റ്), സുധീഷ് ചെറായി (സെക്രട്ടറി), ഹരിയപ്പൻ (ജോയിന്റ്‌ സെക്രട്ടറി), കണ്ണദാസ് തടിക്കൽ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home