നാട്ടിടങ്ങൾ വരവേൽക്കുന്നു ജൂബിളിനെ

കോലഞ്ചേരി
വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അംഗമെന്ന നിലയിൽ വികസനരംഗത്ത് പുത്തൻ മാതൃകയൊരുക്കിയ ജൂബിൾ ജോർജിന് ആവേശകരമായ സ്വീകരണം. ജില്ലാപഞ്ചായത്ത് പുത്തൻകുരിശ് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥിയായ ജൂബിൾ ജോർജിന് ലഭിക്കുന്നത് നാടിന്റെ ഹൃദ്യമായ വരവേൽപ്പ്.
കോർപറേറ്റ് ഭരണത്തിൽ ദുരിതം പേറുന്ന ഐക്കരനാട് പഞ്ചായത്തിലെ പാങ്കോട് ബ്ലോക്ക് ഡിവിഷനിലും അധികാരവടംവലിമൂലം വികസനം മുരടിച്ച പൂതൃക്ക പഞ്ചായത്തിലെ പൂതൃക്ക ബ്ലോക്ക് ഡിവിഷനിലുമായിരുന്നു സ്വീകരണം. പാങ്കോട് പഞ്ചായത്ത് കിണർ കവലയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. 14 കേന്ദ്രങ്ങളിൽ പര്യടനം നടത്തി കടയിരുപ്പിൽ സമാപിച്ചു.
പൂതൃക്കയിൽ ചോയിക്കരമുകളിലായിരുന്നു ആദ്യ സ്വീകരണം. 13 കേന്ദ്രങ്ങളിൽ പര്യടനം നടത്തി ചൂണ്ടിയിൽ സമാപിച്ചു. വികസനമുരടിപ്പും കെടുകാര്യസ്ഥതയും അഴിമതിയും സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങളും വിശദീകരിച്ചു.
നിരവധിപേരാണ് വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥിയെ സ്വീകരിക്കാനെത്തിയത്. ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥികളയ അഡ്വ. ഗോകുൽ ഗോപി, എം എൻ വിശ്വംഭരൻ എന്നിവരും വാർഡ് സ്ഥാനാർഥികളും ഒപ്പമുണ്ടായി. തിരുവാണിയൂർ പഞ്ചായത്തിലാണ് വ്യഴാഴ്ച സ്വീകരണം. രാവിലെ 7.30ന് വണ്ടിപ്പേട്ടയിൽനിന്ന് ആരംഭിച്ച് രാത്രി ഏഴിന് വെണ്ണിക്കുളത്ത് സമാപിക്കും.








0 comments