ad
Deshabhimani

പൊരുത്തമില്ലായ്മ മറികടന്നു ; രണ്ടുവയസ്സുകാരന്​ കരൾ പകുത്തുനൽകി അമ്മ

Liver Transplant
വെബ് ഡെസ്ക്

Published on Aug 09, 2025, 01:47 AM | 1 min read


ആലുവ

അപൂർവ ജനിതകരോഗം ബാധിച്ച കുരുന്നിന്​ കരൾമാറ്റ ശസ്ത്രക്രിയ നടത്തി ആലുവ രാജഗിരി ആശുപത്രി. രണ്ടുവയസ്സുകാരൻ ഡൽഹി ഓഖ്ല സ്വദേശി ഉമറിനാണ്​ കരൾമാറ്റിവച്ചത്​. ന്യൂഡൽഹി എയിംസിലെ മലയാളി ഡോ. ആർ എസ് ശരത് വൈദ്യസഹായം തേടി എക്സിൽ പോസ്റ്റ്​ചെയ്ത കുറിപ്പ്​ ശ്രദ്ധയിൽപ്പെട്ട രാജഗിരിയിലെ കരൾരോഗവിദഗ്ധൻ ഡോ. സിറിയക് അബി ഫിലിപ്സാണ്​ സഹായം വാഗ്ദാനം നൽകിയത്​.


‘മെഥൈൽമലോണിക് അസിഡീമിയ' എന്ന അപൂർവ ജനിതകരോഗബാധിതനായിരുന്നു കുഞ്ഞ്​. ഉമ്മ സാനിയ രക്തഗ്രൂപ്പിലെ പൊരുത്തമില്ലായ്മ മറികടന്ന്​ കരൾ പകുത്തുനൽകുകയായിരുന്നു. ഫെബ്രുവരി 11ന് സാനിയ കുഞ്ഞുമായി രാജഗിരിയിൽ എത്തി. പൊരുത്തമുള്ള ദാതാവിനെ കിട്ടാതായതോടെ ഉമ്മയുടെ പകുതിപൊരുത്തമുള്ള കരൾ ഉപയോഗിക്കാൻ തീരുമാാനിക്കുകയായിരുന്നു. ഡോ. ബിജു ചന്ദ്രന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽസംഘം എയിംസിലെ ഡോക്ടർമാരുടെ സഹകരണത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്. ചെലവേറിയ ശസ്ത്രക്രിയയിൽ 40 ലക്ഷം രൂപ രാജഗിരിതന്നെ വഹിച്ചു. കൃത്രിമ പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമത്തിൽനിന്ന്​ ഉമർ, സാധാരണ ആഹാരക്രമത്തിലേക്ക് മാറി. രാജ്യത്ത് ആദ്യമായാണ് പൊരുത്തമില്ലായ്മ മറികടന്ന് കരൾമാറ്റിവയ്ക്കൽ വിജയകരമായി നടത്തിയതെന്ന് രാജഗിരി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home