ലോക സാക്ഷരതാദിനാചരണം നടത്തി

ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ മുതിർന്ന സാക്ഷരതാ പഠിതാവ് മല്ലിക സുകുമാരന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ സാക്ഷരതാ പാഠാവലി നൽകുന്നു
കൊച്ചി
ജില്ലാ സാക്ഷരതാ മിഷൻ, വനിതാ ശിശുവികസന ഓഫീസിന്റെ സഹകരണത്തോടെ ലോക സാക്ഷരതാദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ ഏറ്റവും മുതിർന്ന സാക്ഷരതാ പഠിതാക്കളായ എൺപതുകാരി ചിറ്റാറ്റുകര പഞ്ചായത്തിലെ മല്ലിക സുകുമാരൻ, 65 വയസ്സുള്ള പി കെ മാലതി തുടങ്ങിയവർക്ക് ഓണക്കോടിയും സാക്ഷരതാ പാഠാവലിയും വിതരണം ചെയ്തു.
ഉല്ലാസ്- ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരെയും തുല്യതാ രജിസ്ട്രേഷനിൽ മികച്ച പ്രകടനം നടത്തിയ പ്രേരക്മാരെയും അനുമോദിച്ചു. ഹയർ സെക്കൻഡറി തുല്യതാ ക്ലാസുകളുടെ ഉദ്ഘാടനവും നടന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് അധ്യക്ഷയായി. വനിതാ ശിശുവികസന വകുപ്പ് ജില്ലാ കോ–ഓർഡിനേറ്റർ കെ എസ് ശ്രീജ, ജില്ലാ സാക്ഷരതാ മിഷൻ കോ–ഓർഡിനേറ്റർ വി വി ശ്യാംലാൽ, അസിസ്റ്റന്റ് കോ–ഓർഡിനേറ്റർ കൊച്ചുറാണി മാത്യു തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു.










0 comments