ad
Deshabhimani

ലൈഫാണ്‌, തകർക്കരുത്‌

LIFE MISSION
വെബ് ഡെസ്ക്

Published on Jun 27, 2026, 03:19 AM | 1 min read

കൊച്ചി


സുരക്ഷിതത്വത്തിന്റെയും കരുതലിന്റെയും നേർക്കാഴ്‌ചയാണ്‌ ജില്ലയിലെ ലൈഫ്‌ വീടുകൾ. ആ വീടിനുള്ളിൽ ആധിയും സങ്കടവും ഒഴിഞ്ഞ്‌ അഭിമാനത്തോടെ സന്തോഷിക്കുന്ന കുടുംബങ്ങളുണ്ട്‌. അടച്ചുറപ്പുള്ള വീടെന്ന അവരുടെ സ്വപ്‌നം സഫലമാക്കിയത്‌, ആഹ്ലാദം പകർന്നത്‌ എൽഡിഎഫ്‌ സർക്കാർ. എന്നാൽ, യുഡിഎഫ്‌ സർക്കാർ അധികാരമേറ്റതോടെ ലൈഫ്‌ ഭവന പദ്ധതിയിൽ അനിശ്ചിതത്വത്തിന്റെ നിഴൽപടർന്നിരിക്കുന്നു. നിർമാണം പുരോഗമിക്കുന്നതും പുതുതായി വീട്‌ നിർമിക്കാൻ കാത്തിരിക്കുന്നവർക്കും നിരാശ നൽകുന്ന സമീപനമാണ്‌ യുഡിഎഫ്‌ സർക്കാരിന്റേത്‌.


37,594 വീടുകളാണ്‌ ഇതിനകം ജില്ലയിൽ ലൈഫ്‌ ഭവന പദ്ധതിയിലൂടെ എൽഡിഎഫ്‌ സർക്കാർ യാഥാർഥ്യമാക്കിയത്‌. കരാർ ഒപ്പിട്ടത്‌ 42,260 കുടുംബങ്ങളാണ്‌. 4,666 വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. എന്നാൽ, യുഡിഎഫ്‌ സർക്കാരിന്റെ തീരുമാനങ്ങളും നിലപാടുകളും വീട്‌ നിർമാണം പുരോഗമിക്കുന്നവർക്കും പുതുതായി ഭവനത്തിന്‌ കാത്തിരിക്കുന്നവർക്കും ആശങ്ക സൃഷ്ടിക്കുന്നതാണ്‌.


ലൈഫിനോട്‌ മുഖംതിരിക്കുന്ന സമീപനമാണ്‌ യുഡിഎഫിന്റേത്‌. അതിന്റെ പ്രതിഫലനമാണ്‌ ബജറ്റിൽ കണ്ടത്‌. പദ്ധതിക്കായി തുക വകയിരുത്താൻ തയ്യാറായില്ല. എസ്‌സി, എസ്‌ടി കുടുംബങ്ങളെ പദ്ധതിയിൽനിന്ന്‌ ഒഴിവാക്കി മറ്റൊന്ന്‌ കൊണ്ടുവരാനും നീക്കമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home