എൽഡിഎഫ് പ്രകടനപത്രിക ; നാട് നൽകുന്നു നിർദേശങ്ങൾ

കൊച്ചി
തദ്ദേശതെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയ്യാറാക്കാനുള്ള എൽഡിഎ-ഫ് പ്രവർത്തനങ്ങൾക്ക് മികച്ച പ്രതികരണം. അതിദാരിദ്ര്യമുക്തം ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ നേട്ടങ്ങളെയും വികസനപ്രവർത്തനങ്ങളെയും പ്രശംസിക്കുന്ന ആവേശകരമായ പ്രതികരണങ്ങൾ ജില്ലയുടെ മനസ്സുകൂടി വ്യക്തമാക്കുന്നതാണ്. നാടിന്റെയും ജനങ്ങളുടെയും പ്രധാന ആവശ്യങ്ങളണ് നിർദേശങ്ങളായി നൽകുന്നത്.
സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ ജോൺ ഫെർണാണ്ടസ് ഇടക്കൊച്ചിയിലും സി കെ പരീത് ഓലിമുകൾ, കുടിലിമുക്ക് പ്രദേശങ്ങളിലും പുഷ്‌പ ദാസ് വാഴക്കുളം നടക്കാവിലും നേതൃത്വം നൽകി. മറ്റിടങ്ങളിലും എൽഡിഎഫ് നേതാക്കളും പ്രവർത്തകരും വീടുകളിലും കടകളിലുമെത്തി നിർദേശങ്ങൾ കേൾക്കുകയും എഴുതി നൽകാനുള്ള ഫോറങ്ങൾ കൈമാറുകയും ചെയ്‌തു. ഇ മെയിൽ, വാട്‌സാപ് വഴിയും നിരവധി നിർദേശങ്ങളും അഭിപ്രായങ്ങളും എത്തുന്നു. പബ്ലിക് ബോക്‌സുകളിലും നിർദേശങ്ങൾ എഴുതിയിടുന്നുണ്ട്. നിർദേശങ്ങളും അഭിപ്രായങ്ങളും സമാഹരിച്ച് തദ്ദേശസ്ഥാപനങ്ങളിലെ കരട് പ്രകടനപത്രിക തയ്യാറാക്കും. തുടർന്ന് അന്തിമ പ്രകടനപത്രിക തയ്യാറാക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ പ്രകടനപത്രിക സദസ്സ് സംഘടിപ്പിക്കും. ഇവിടെ ഉയരുന്ന നിർദേശങ്ങൾ പരിഗണിച്ച് അന്തിമ പ്രകടനപത്രികയ്‌ക്ക് രൂപംനൽകും.









0 comments