വോട്ടുതേടണം, മാലിന്യം ചാക്കിലാക്കിയിട്ട്

പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന കാർത്യായനി തങ്കപ്പൻ
കോലഞ്ചേരി
കുന്നത്തുനാട് പഞ്ചായത്ത് 14–-ാംവാർഡ് എൽഡിഎഫ് സ്ഥാനാർഥി കാർത്യായനി തങ്കപ്പൻ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിലും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന തിരക്കിലാണ്.
അഞ്ച് വർഷമായി പഞ്ചായത്തിലെ ഹരിതകർമസേനാംഗവും സിഡിഎസ് പ്രസിഡന്റുമാണ് കാർത്യായിനി തങ്കപ്പൻ. കുന്നത്തുനാട് പഞ്ചായത്തിലെ മികച്ച കർഷകയ്‌ക്കുള്ള അവാർഡും നേടിയിട്ടുണ്ട്.








0 comments