പിറവം ഇരുട്ടിൽ: എൽഡിഎഫ് പന്തംകൊളുത്തി പ്രതിഷേധിച്ചു

എൽഡിഎഫ് മുൻസിപ്പൽ സമിതി പിറവം പാലത്തിനുസമീപം പന്തംകൊളുത്തി പ്രകടനം നടത്തുന്നു
പിറവം
നഗരത്തിന്റെ പ്രവേശനകവാടമായ പാലം ഉൾപ്പെടെ വിവിധ ഭാഗങ്ങളിലെ വഴിവിളക്കുകൾ കത്താതായിട്ട് മാസങ്ങളായിട്ടും നഗരസഭ അധികൃതർ നിസംഗത തുടരുന്നതിൽ പ്രതിഷേധിച്ച് എൽഡിഎഫ് മുൻസിപ്പൽ സമിതി പിറവം പാലത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ പി സലിം ഉദ്ഘാടനം ചെയ്തു. സി കെ പ്രകാശ്, സോമൻ വലയിൽ, ജൂലി സാബു, ബിമൽ ചന്ദ്രൻ, സോജൻ ജോർജ്, സുരേഷ് ചന്ദേലി, കെ സി തങ്കച്ചൻ, കെ കെ ജോസ്, കെ ആർ ശശി തുടങ്ങിയവർ സംസാരിച്ചു.






0 comments