കേരള സ്റ്റേറ്റ് സ്പീഡ് റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്
ട്രിപ്പിൾ സ്വർണനേട്ടവുമായി ലക്ഷ്മി എ മേനോൻ

നെടുമ്പാശേരി
കേരള സ്റ്റേറ്റ് സ്പീഡ് റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ മൂന്നിനങ്ങളിൽ സ്വർണം കരസ്ഥമാക്കി ലക്ഷ്മി എ മേനോൻ വ്യക്തിഗതചാമ്പ്യനായി.
500 മീറ്റർ, 1000 മീറ്റർ, റോഡ് വൺ ലാപ്പ് എന്നീ ഇനങ്ങളിലാണ് ലക്ഷ്മിയുടെ സുവർണനേട്ടം. ഈ വിജയത്തോടെ ദേശീയമത്സരങ്ങളിൽ ലക്ഷ്മി കേരളത്തെ പ്രതിനിധാനംചെയ്യും. കുന്നുകര എംഇഎസ് കോളേജ് ഓഫ് എൻജിനിയറിങ്ങിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം രണ്ടാംവർഷ വിദ്യാർഥിനിയാണ് ലക്ഷ്മി.
കാക്കനാട് കസ്തൂരിയിൽ അരുണിന്റെയും വീണയുടെയും മകളാണ്. പരിശീലകൻ നിതിന്റെ കീഴിൽ ഇതിനുമുന്പ് സംസ്ഥാനതലത്തിൽ ഡസനിലധികം വെള്ളി, വെങ്കല മെഡലുകൾ നേടിയിട്ടുണ്ട്. ഒളിമ്പിക്സിൽ പങ്കെടുക്കണമെന്നാണ് ലക്ഷ്മിയുടെ മോഹം.









0 comments