പവർകട്ടിനെതിരെ തൊഴിലാളി പ്രതിഷേധം

പവർകട്ടിനെതിരെ സിഐടിയു പറവൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടി ആർ ബോസ് ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
യുഡിഎഫ് ഭരണത്തിൽ അടിക്കടിയുണ്ടാകുന്ന പവർകട്ടിനെതിരെ സിഐടിയു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. മിനി സിവിൽ സ്റ്റേഷനുമുന്നിൽ ജില്ലാ വൈസ് പ്രസിഡന്റ് ടി ആർ ബോസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി കെ സോമൻ അധ്യക്ഷനായി. കെ എ വിദ്യാനന്ദൻ, എം ടി ഷോല, കെ എം അംബ്രോസ്, സി എ രാജീവ്, ടി എസ് ബേബി എന്നിവർ സംസാരിച്ചു.
വൈപ്പിൻ
പവർകട്ട് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് എം മാലിപ്പുറം ജങ്‌ഷനിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് ടോമി കെ തോമസ് സമരം ഉദ്‌ഘാടനം ചെയ്‌തു. വൈപ്പിൻ നിയോജകമണ്ഡലം പ്രസിഡന്റ് വി പി സാബുഅധ്യക്ഷനായി.
രാഷ്ട്രീയ കാര്യസമിതി അംഗം വി വി ജോഷി, സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ജോയ് മുളവരിക്കൽ, ജില്ലാ ജനറൽ സെക്രട്ടറി സോണി ജോബ്, ജില്ലാ സെക്രട്ടറി മാത്യു ചാഴികാടൻ, മണ്ഡലം പ്രസിഡന്റ് ബിജു പി ജേക്കബ് എന്നിവർ സംസാരിച്ചു.










0 comments