കെഎസ്ആർടിസി ഡിപ്പോയിൽ പുതിയ ബസുകൾ അനുവദിച്ചു

കോതമംഗലം
കോതമംഗലം കെഎസ്ആർടിസി ഡിപ്പോയ്‌ക്ക് എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ്, പുതിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസ് എന്നിവ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. എസി ബസ് രാവിലെ 6.30ന് പുറപ്പെടുന്ന കോതമംഗലം -തിരുവനന്തപുരം സർവീസിന് ഉപയോഗിക്കും. പുതിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസ് കോതമംഗലം- എറണാകുളം- കട്ടപ്പന റൂട്ടില്‍ സര്‍വീസ് നടത്തും. രാവിലെ 6.50- കോതമംഗലം - എറണാകുളം, 9.20- എറണാകുളം കോതമംഗലം, 11.15- കോതമംഗലം -കട്ടപ്പന, 2.50- കട്ടപ്പന -കോതമംഗലം, 5.35-കോതമംഗലം -എറണാകുളം, രാത്രി 8.10- എറണാകുളം -കോതമംഗലം എന്നതാണ് കോതമംഗലം- എറണാകുളം- കട്ടപ്പന റൂട്ടിലെ ലിങ്ക് ബസ് സർവീസിന്റെ സമയക്രമം.










0 comments