ad
Deshabhimani

യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു

കൊച്ചിൻ കാർണിവൽ
ആഘോഷങ്ങൾക്ക് തുടക്കം

kochin carnival

കൊച്ചിൻ കാർണിവലിന് തുടക്കംകുറിച്ച് സെന്റ് ഫ്രാന്‍സിസ് പള്ളിയങ്കണത്തിലെ യുദ്ധസ്മാരകത്തില്‍ 
ഐഎൻഎസ് ദ്രോണാചാര്യ കമാൻഡിങ് ഓഫീസർ കൊമഡോർ മാനവ് സേഗാൾ പുഷ്പചക്രം സമര്‍പ്പിക്കുന്നു

വെബ് ഡെസ്ക്

Published on Dec 15, 2025, 12:22 AM | 1 min read

മട്ടാഞ്ചേരി

നാൽപ്പത്തിരണ്ടാമത് കൊച്ചിൻ കാർണിവൽ ആഘോഷങ്ങൾക്ക് തുടക്കമായി. രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്മാരെ അനുസ്മരിച്ച് രാവിലെ ഫോർട്ട്‌ കൊച്ചി സെന്റ്‌ ഫ്രാൻസിസ് പള്ളിയങ്കണത്തിലെ യുദ്ധസ്മാരകത്തിൽ നാവികസേനാംഗങ്ങൾ, വിമുക്തഭടന്മാർ, പൗരപ്രമുഖർ എന്നിവർ പുഷ്പചക്രമർപ്പിച്ച് വീരയോദ്ധാക്കളെ അനുസ്മരിച്ചു.


യുദ്ധസ്‌മാരകത്തിൽ പുഷ്‌പചക്രം അർപ്പിച്ചു. വരുംദിവസങ്ങളിൽ വിവിധ കലാ-കായിക -സാംസ്‌കാരിക പരിപാടികൾ നടക്കും. 31ന് പാപ്പാഞ്ഞിയെ കത്തിക്കൽ, ജനുവരി ഒന്നിന്‌ പുതുവത്സര റാലി എന്നിവയോടെ ആഘോഷം സമാപിക്കും. 1981ൽ കൊച്ചി കടപ്പുറം കേന്ദ്രീകരിച്ച് തുടങ്ങിയ ബീച്ച് ഫെസ്റ്റിവലാണ് 1982ൽ കൊച്ചിൻ കാർണിവൽ എന്ന പേരിൽ തുടക്കമിട്ടത്.


നാവികസേനയ്‌ക്കുവേണ്ടി ഐഎൻഎസ് ദ്രോണാചാര്യ കമാൻഡിങ് ഓഫീസർ കൊമഡോർ മാനവ് സേഗാൾ, ഫോർട്ട് കൊച്ചി സബ് കലക്ടർ ഗ്രന്ധേ സായ് കൃഷ്ണ, ജനറൽ കൺവീനർ എ എച്ച് ഹിദായത്ത്, വിമുക്തഭടൻമാരുടെ സംഘടനയ്‌ക്കുവേണ്ടി കെ കെ ശിവൻ, മദ്രാസ് റെജിമെന്റിനുവേണ്ടി എ പി രവീന്ദ്രൻ എന്നിവർ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു.


സൈനിക ബഹുമതികൾക്കുശേഷം പള്ളിയിലെ ഗായകസംഘം സമാധാന സന്ദേശഗാനം ആലപിച്ചു. തുടർന്ന് വിമുക്തഭടന്മാരുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രതിജ്ഞയെടുത്തു. കൊച്ചി തഹസിൽദാർ സി എ ഷനോജ്കുമാർ, ഷൈനി മാത്യു, പ്രിയ പ്രശാന്ത്, ഷീബ ലാൽ, കെ ജെ സോഹൻ, പി ജെ ജോസി, എം സോമൻമേനോൻ, സ്റ്റീഫൻ റോബർട്ട്‌, സെന്റ് ഫ്രാൻസിസ് പള്ളി വികാരി ഫാ. കുര്യൻ പീറ്റർ, ഗായകസംഘം, എന്‍സിസി കേഡറ്റുകൾ, നാട്ടുകാർ, കാര്‍ണിവല്‍ ക്ലബ് അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home