ad
Deshabhimani

കൊച്ചി മെട്രോ രണ്ടാംഘട്ടം: 
ട്രാക്കിനുള്ള റെയിലുകൾ എത്തി

Kochi Metro Phase II

മെട്രോ രണ്ടാംഘട്ടത്തിനായി എത്തിച്ച റെയിലുകൾ

വെബ് ഡെസ്ക്

Published on Sep 23, 2026, 01:31 AM | 1 min read

കൊച്ചി

കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്റെ ട്രാക്കിന്‌ ആവശ്യമായ റെയിലുകൾ എത്തി. കലൂർ മുതൽ കാക്കനാട് ഇൻഫോപാർക്കുവരെയുള്ള 11 കിലോമീറ്റർ പിങ്ക് ലൈൻ വരുന്ന ബാലസ്റ്റ് ലെസ്സ് ട്രാക്കിന്‌ ആവശ്യമായ 44 കിലോ മീറ്റർ (2,700 മെട്രിക് ടൺ) റെയിലുകളാണ്‌ എത്തിച്ചത്‌.


2444 റെയിലുകളുണ്ട്‌. 18 മീറ്റർ നീളമാണ്‌ ഒരോന്നിനും.

ഛത്തീസ്ഗഡിലെ റായ്ഗഡിലുള്ള ജിൻഡാൽ സ്റ്റീൽ ലിമിറ്റഡിലാണ് അന്താരാഷ്ട്ര ഗുണനിലവാരമുള്ള ‘ഹെഡ് ഹാർഡൻഡ് റെയിലുകൾ' നിർമിച്ചത്. കെഎംആർഎൽ പ്രതിനിധികൾ, ജനറൽ കൺസൾട്ടന്റായ സിസ്ട്ര, പരിശോധനാ ഏജൻസിയായ റൈറ്റ്സ് എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിർമാണ, ഗുണനിലവാര പരിശോധനകൾ പൂർത്തിയാക്കി.


ട്രാക്ക് നിർമാണം ടെക്സ്മാകോ റെയിൽ എൻജിനിയറിങ്‌ കമ്പനിക്കാണ്. പ്രൈം റെയിൽ കമ്പനിയാണ് ട്രാക്ക് രൂപകൽപന ചെയ്യുന്നത്. ട്രാക്ക് സ്ഥാപിക്കാനുള്ള അലൈൻമെന്റ് ഡിസൈനുകളും മുന്നൊരുക്കങ്ങളും പൂർത്തിയായതോടെ മെട്രോ രണ്ടാം പാതയുടെ നിർമാണം നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. എൽഡിഎഫ്‌ സർക്കാരാണ്‌ മെട്രോ രണ്ടാംഘട്ടത്തിനുള്ള നടപടി സ്വീകരിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home