ad
Deshabhimani

print edition ഷാജി ആഡംബര കാർ
ഉപയോഗിച്ചത്‌ 
അനുമതിയില്ലാതെ

KM Shaji.jpg

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Sep 23, 2026, 01:31 AM | 1 min read

തിരുവനന്തപുരം: മന്ത്രി കെ എം ഷാജിക്ക്‌ സ്വകാര്യ വാഹനത്തിന്‌ കേരള സ്‌റ്റേറ്റ്‌ നമ്പർ 13 പതിക്കാൻ പൊതുഭരണ വകുപ്പ്‌ അനുമതി നൽകിയിരുന്നു എന്ന വാർത്ത തെറ്റ്‌. മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ മന്ത്രിമാരുടെ നന്പർ പതിക്കാൻ അനുമതിയില്ല. ഷാജി ഉപയോഗിച്ച, സുഹൃത്തിന്റെ റേഞ്ച്‌ റോവറിനും ഇ‍ൗ സ‍ൗകര്യം നൽകിയിരുന്നില്ല.‍


ഗണേഷ്‌കുമാർ മന്ത്രിയായിരിക്കെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള കാറിന്‌ ഒ‍ൗദ്യോഗിക അനുമതി തേടിയെങ്കിലും നിഷേധിച്ചിരുന്നു. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിൽ മന്ത്രിയായിരുന്ന ഷിബു ബേബി ജോണും ലണ്ടൻ ടാക്‌സി എന്ന ആഢംബര കാർ ഉപയോഗിച്ചിരുന്നെങ്കിലും വിവാദമായപ്പോൾ ഒഴിവാക്കി.


കെ എം ഷാജി ഉപയോഗിച്ച കോടികൾ വിലമതിക്കുന്ന ആഡംബര കാർതില്ലങ്കേരി സ്വദേശി യാക്കൂബ്‌ എന്നയാളുടേതാണ്‌. വിവാദമായപ്പോൾ കാർ മടക്കി നൽകി. സ്വന്തം പേരിലുള്ള സ്വകാര്യ വാഹനത്തിന്‌ മാത്രമേ പൊതുഭരണ വകുപ്പിന്റെ അനുമതി നൽകൂ.


കഴിഞ്ഞ മന്ത്രിസഭയിൽ വി അബ്‌ദുറഹിമാൻ ഇങ്ങനെ സ്വന്തം വാഹനം ഉപയോഗിച്ചിട്ടുണ്ട്‌. മന്ത്രി ഷാജിയുടേത്‌ സത്യപ്രതിജ്ഞാ ലംഘനമാണ്‌. ലീഗ്‌ നേതൃത്വത്തിന്‌ ഇതിൽ കടുത്ത അമർഷമുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home